ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി

കൊട്ടാരക്കര: ജാതി സര്‍ട്ടിഫിക്കറ്റില്ലാതെ സമര്‍പ്പിക്കപ്പെടുന്ന പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി. കൊട്ടാരക്കരയിലാണ് സംഭവം. സംവരണത്തിന് അര്‍ഹരായ കുട്ടികളുടെ അപേക്ഷയാണ് പ്രത്യേകം ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് നിരസിച്ചത്. ജാതി, മതം, ഗ്രാമപ്പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍/താലൂക്ക് മുതലായ വിവരങ്ങള്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ജാതി തെളിയിക്കാന്‍ പ്രത്യേകം സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് പ്ലസ് വണ്‍ അപേക്ഷ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. അപേക്ഷ നല്‍കാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. അക്ഷയ കേന്ദ്രത്തില്‍ കൂടി അപേക്ഷ നല്‍കിയാലും 3 ദിവസമെങ്കിലും എടുക്കും സര്‍ട്ടിഫിക്കറ് […]

മധ്യവേനലവധിക്ക് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍. കൊടും ചൂടിന്‍റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പടുവിച്ചത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. എല്‍പി സ്‌കൂളുകള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ വരെ ഉത്തരവ് പാലിക്കണം. മധ്യവേനലവധിക്ക് ക്യാമ്പുകളോ ശില്‍പശാലകളോ സംഘടിപ്പിക്കുന്നത് പരമാവധി 10 ദിവസമായി നിജപ്പെടുത്തി. ഇതിനായി മുന്‍കൂര്‍ അനുമതി നേടണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ബാലാവകാശകമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്തെ ചില […]

എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ നാളെ ആരംഭിക്കും. 4,35,142 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. കേരളത്തിലെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. ഇതിന് പുറമേ ഗള്‍ഫ് മേഖലയിലെ ഒന്‍പതു കേന്ദ്രങ്ങളിലുമാണ് പരീക്ഷ. സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികളും പരീക്ഷ എഴുതുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 കുട്ടികളും പരീക്ഷയ്‌ക്കെത്തും. മാര്‍ച്ച് 28ന് പരീക്ഷ അവസാനിക്കും.

കടുത്ത ചൂട്; വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വേനല്‍ കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സ്‌കൂളുകള്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം. പൊള്ളുന്ന ചൂട് കാലത്ത് യൂണിഫോമും സോക്‌സും, ഷൂസും, ടൈയ്യും നിര്‍ബന്ധമാക്കരുതെന്നാണ് നിര്‍ദ്ദേശം. പരീക്ഷാഹാളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. രാവിലെ ഒന്‍പതര മുതല്‍ ഉച്ചക്ക് ഒന്നര വരെ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് കുടിവെള്ളവും ഫാനും ഉറപ്പാക്കണം. കഠിനമായ ചൂട് കാരണം ചിക്കന്‍ പോക്‌സ്, അഞ്ചാംപനി, മൂത്രാശയ രോഗങ്ങള്‍ കുട്ടികളില്‍ കൂടി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിക്കന്‍ പോക്‌സും, അഞ്ചാംപനിയും ബാധിച്ച കുട്ടികള്‍ക്ക് […]

പരീക്ഷപ്പേടിയോ..?; വിഷമിക്കേണ്ട, സഹായവുമായി ‘വീ ഹെല്‍പ്പ്’

കൊച്ചി: പരീക്ഷാക്കാലത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വന്‍ മാനസിക സമ്മര്‍ദ്ദത്തിലാകുക പതിവാണ്. പരീക്ഷാപ്പേടി പലപ്പോഴും പരീക്ഷകളിലെ പ്രകടനത്തെ വരെ മോശമായി ബാധിക്കുകയും ചെയ്യുന്നു. പരീക്ഷാപ്പേടിയും മാനസിക സമ്മര്‍ദവും ലഘൂകരിക്കുക ലക്ഷ്യമിട്ട് ഹയര്‍ സെക്കന്‍ഡറി വകുപ്പ് രം​ഗത്തെത്തുന്നു. വിദ്യാര്‍ഥികളുടെ സമ്മര്‍ദം ലഘൂകരിക്കാന്‍ ‘വീ ഹെല്‍പ്പ്’ എന്ന പേരില്‍ ടോള്‍ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം ഹയര്‍ സെക്കന്‍ഡറി വകുപ്പ് സജ്ജമാക്കി. പരീക്ഷയെ പേടിയുള്ളവര്‍, 1800 425 0230 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ ഫോണില്‍ […]

എന്‍ജിനീയറിങ്​ പ്രവേശന പരീക്ഷയ്ക്ക്​ ഈ വര്‍ഷവും മലയാളത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ്​ പ്രവേശന പരീക്ഷയ്ക്ക്​ ഈ വര്‍ഷവും മലയാളത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാകില്ല. സമയക്കുറവ് മൂലമാണ് മലയാളത്തില്‍ ചോദ്യം തയാറാക്കുന്നത് ഒഴിവാക്കുന്നത്. മലയാളം നിര്‍ബന്ധമാക്കി നിയമം നിലവില്‍ വന്നതിന് പിന്നാലെയാണ് ചോദ്യങ്ങളുടെ മലയാള വിവര്‍ത്തനം ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം വന്നത്. അടുത്ത വര്‍ഷം മുതല്‍ ചോദ്യപേപ്പറില്‍ മലയാള വിവര്‍ത്തനം ഉണ്ടാകും. ഫെബ്രുവരി ആദ്യവാരം തന്നെ മെഡിക്കല്‍, എന്‍ജിനീയറിങ്​ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഫെബ്രുവരി 28 വരെയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നത്. അപേക്ഷയുടെ പ്രിന്‍റൌട്ട് കമീഷണര്‍ക്ക്​ അയക്കേണ്ടതില്ലെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതുനുപകരം […]

സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ രീ​തി മാ​റു​ന്നു; ഒ​ന്നു മു​ത​ല്‍ പ്ല​സ് ടു​വ​രെ ര​ണ്ടു സ്ട്രീം

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മ​ഗ്ര മാ​റ്റ​ത്തി​ന് ശു​പാ​ര്‍​ശ. എ​ല്‍​പി, ‍യു​പി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഘ​ട​ന മാ​റ്റാ​നാ​ണ് ശു​പാ​ര്‍​ശ. ഒ​ന്നു മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ ഒ​റ്റ ഡ​യ​റ​ക്‌​ട്രേ​റ്റി​ന് കീഴി​ലാ​ക്കാ​ന്‍ വി​ദ​ഗ്ധ സ​മി​തി നി​ര്‍​ദേ​ശം ന​ല്‍​കി. വി​ദ​ഗ്ധ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ ഒ​രു സ്ട്രീം. ​എ​ട്ടു മു​ത​ല്‍ പ​ന്ത്ര​ണ്ടു വ​രെ ര​ണ്ടാം സ്ട്രീം. ​ബി​രു​ദ​വും ബി​എ​ഡു​മാ​ണ് ഒ​ന്നു മു​ത​ല്‍ ഏ​ഴ് വ​രെ അ​ധ്യ​പ​ക യോ​ഗ്യ​ത. ഏ​ഴു മു​ത​ല്‍ പ​ന്ത്ര​ണ്ടു വ​രെ […]

എറണാകുളം ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം

കൊച്ചി : എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് രണ്ടാം ശനിയാഴ്ചയായ നാളെ ( ജനുവരി 12 ) പ്രവൃത്തി ദിനം ആയിരിക്കും. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചതാണ് ഇക്കാര്യം. പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ ഇനിമുതല്‍ പൈതണും സി പ്ലസ്പ്ലസും

ന്യൂഡല്‍ഹി: ഇത്തവണ മുതല്‍ സിബിഎസ്‌ഇ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ പൈതണ്‍, സിപ്ലസ്പ്ലസ് എന്നീ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങുന്നു. വിദ്യാര്‍ഥികള്‍ക്ക് ഇവയില്‍ താത്പര്യമുള്ള ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രം ഉത്തരമെഴുതിയാല്‍ മതിയെന്ന് സി.ബി.എസ്.ഇ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ഇത്തവണത്തെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 28നാണ് കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷ. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് എല്ലാ പരീക്ഷകളും. കൂടുതല്‍ വിവരങ്ങള്‍ക്ക് […]

ഹര്‍ത്താല്‍; നാളത്തെ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചു. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നാളെ നടക്കാനിരിക്കുന്ന പരീക്ഷ ജനുവരി നാലിലേക്ക് മാറ്റി. വോക്കഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളാണ് മാറ്റിയത്. കേരള സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച്‌ ശബരിമല കര്‍മ്മ സമിതിയാണ് നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.