മഴ തുടരുന്നു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് അഞ്ച് ജില്ലകളിലും അവധി പ്രഖ്യാപിച്ച ശേഷം ഇന്നലെ വൈകിയാണ് എറണാകുളം ജില്ലയില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴം) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതിന് പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കും.

പ്ലസ്ടുക്കാര്‍ക്ക് നാവികസേനയില്‍ അവസരം

നാവികസേനയുടെ ആര്‍ട്ടിഫൈസര്‍ അപ്രന്‍റിസ് (എ.എ.) ഫെബ്രുവരി 2019 ബാച്ചിലേക്ക് സെയിലര്‍മാരാകാന്‍ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച്‌ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസാവണം. കെമിസ്ട്രി/ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്ഷനല്‍ ആയി പഠിച്ചിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 15. www.joinindiannavy.gov.in