സ്ക്കൂളുകള്‍ 29ന് തുറക്കും, പാഠപുസ്തകങ്ങളും ബാഗും സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഓണാവധിക്കുശേഷം ഓഗസ്റ്റ് 29നു തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. പ്രളയദുരിതത്തെ തുടർന്ന് ഒട്ടേറെ ദിവസത്തെ ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇനിയുള്ള അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുത്താനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ആദ്യത്തെ മൂന്നു പ്രവൃത്തി ദിവസങ്ങളിൽ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് ശേഖരിക്കും. ടെക്സ്റ്റ് ബുക്കുകള്‍ക്ക് പുറമെ നോട്ടുബുക്കുകളും ബാഗും സര്‍ക്കാര്‍ നല്‍കും. വിതരണം ചെയ്യാനുള്ള പാഠ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പു […]

കേരളത്തില്‍ മാറ്റിവെച്ച റെയില്‍വെ പരീക്ഷകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു

കോഴിക്കോട്: പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തില്‍ മാറ്റിവെച്ച റെയില്‍വെ പരീക്ഷകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു. അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്കാണ് പരീക്ഷ. കോഴിക്കോട് ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടിയിരുന്നവര്‍ക്ക് പുതിയ അറിയിപ്പ് പ്രകാരം ബംഗലൂരുവാണ് പരീക്ഷാ കേന്ദ്രം. ആഗസ്റ്റ് 17,20,21 തീയതികളില്‍ അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നടത്താനിരുന്ന ഓണ്‍ ലൈന്‍ പരീക്ഷകള്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് റെയില്‍വേ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് മാറ്റി വെച്ചിരുന്നു. ഈ പരീക്ഷകള്‍ സെപ്തംബര്‍ നാലിന് നടത്താനാണ് പുതിയ […]

അക്കൗണ്ടന്‍റ് തസ്തികയിലേക്ക് പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും തോല്‍വി

പനാജി: അക്കൗണ്ടന്‍റ് തസ്തികയിലേക്ക് പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ഥികളും തോറ്റു. ഗോവയിലെ അക്കൗണ്ടന്‍റ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലാണ് എഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും പരാജയപ്പെട്ടത്. 80 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. 8000 ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതാനായി എത്തിയിരുന്നു. എന്നാല്‍ അതില്‍ ഒരാള്‍ പോലും പാസ്സായില്ല. പരീക്ഷ എഴുതിയ ഒരാള്‍ക്ക് പോലും ജയിക്കാനാവശ്യമായ മാര്‍ക്ക് നേടാനായില്ല. 100 മാര്‍ക്കിന്‍റെ പരീക്ഷയില്‍ കട്ട് ഓഫ് മാര്‍ക്കായി 50 ആണ് നിശ്ചയിച്ചിരുന്നത്. ജനുവരി ഏഴിനാണ് പരീക്ഷ നടത്തിയത്. പ്രാഥമിക പരീക്ഷയില്‍ ഉദ്യോഗാര്‍ഥികളില്‍ ആര്‍ക്കും ജയിക്കാനായില്ലെന്ന് […]

നഷ്ടപ്പെട്ട സ​ര്‍​ട്ടി​ഫി​ക്കറ്റുകള്‍ സ്കൂളുകള്‍ വഴി വിതരണം ചെയ്യും: സി. ​ര​വീ​ന്ദ്ര​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു ന​ഷ്ട​പ്പെ​ട്ട എ​സ്‌എ​സ്‌എ​ല്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉള്‍​പ്പെ​ടെ​യു​ള്ള​വ സ്കൂ​ളു​ക​ള്‍ വ​ഴി ന​ല്‍​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. ഇ​തി​നാ​യി സ്കൂ​ളു​ക​ളി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കും. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ പു​സ്ത​ക​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ഉ​ട​ന്‍ പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കും. പു​സ്ത​ക​ങ്ങ​ള്‍ അ​ച്ച​ടി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​രീ​ക്ഷ എ​ഴു​താ​ന്‍ പറ്റാത്തവര്‍​ക്ക് അ​വ​സ​രം ന​ല്‍​കും. കേ​ന്ദ്ര വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച്‌ പി​ന്നീ​ട് തീരു​മാ​നി​ക്കു​മെ​ന്നും ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.

മഴ തുടരുന്നു: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളെജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ബാധകമാണ്. പാലക്കാട് ജില്ലയിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും . എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാംമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയാണ്. ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ […]

5 ജില്ലകളില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ അവധി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (ആഗസ്റ്റ് 9) അവധി പ്രഖ്യാപിച്ചു. വയനാട്, ജില്ലയില്‍ പൂര്‍ണ്ണമായും കോഴിക്കോട്‌, ഇടുക്കി, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളേജ്‌ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ എ.ആര്‍. അജയകുമാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, പരീക്ഷകള്‍ (ഹയര്‍ സെക്കന്‍ഡറി, കോളേജ്) മുന്‍ നിശ്ചയിച്ച പ്രകാരം […]

എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

കോട്ടയം: അടുത്ത ദിവസം നടത്താനിരുന്ന എം.ജി സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. ദേശീയ മോട്ടോര്‍ വാഹന പണിമുടക്കായതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും. മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ് ഒഴിച്ചുള്ള ട്രേഡ് യൂണിയനുകളും തൊഴിലുടമാ സംഘടനകളും നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി 12 ന് തുടങ്ങും. ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ആട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ബസ്, കെ.എസ്.ആര്‍.ടി.സി, ചരക്കുകടത്ത്‌വാഹനങ്ങള്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങിയ മേഖലകളിലെ തൊഴിലുടമകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. അത്യാവശ്യ […]

എസ്.എസ്.എല്‍.സി പരീക്ഷ തീയതി വീണ്ടും മാറ്റി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ തീയതി മാറ്റി. പരീക്ഷ മാര്‍ച്ച്‌ 13-ന് തുടങ്ങി 27-ന് സമാപിക്കും. മാര്‍ച്ച്‌ ആറുമുതല്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷ രാവിലെയാക്കാനും ശുപാര്‍ശയുണ്ട്. ഡി.പി.ഐ. കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മ പരിശോധനാസമിതി യോഗത്തിനാണ് പരീക്ഷ രാവിലെയാക്കാന്‍ ശുപാര്‍ശ ചെയ്തത്. മാര്‍ച്ച്‌ 13, 14, 18, 19, 20, 21, 25, 26, 27 തീയതികളിലാണ് പരീക്ഷ. ചോദ്യപ്പേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കുന്നതിനാലാണ് എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞ് നടത്തിവരുന്നത്. പ്ലസ്ടു പരീക്ഷയുടെ മാതൃകയില്‍ ചോദ്യപ്പേപ്പര്‍ സ്‌കൂളില്‍ […]

ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ അവസാനം

തിരുവനന്തപുരം: ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ അവസാനം നടത്താന്‍ തീരുമാനമായി. ഏപ്രില്‍ 10ന് അവസാനിക്കുന്ന രീതിയിലാകും പരീക്ഷ. കാലവര്‍ഷക്കെടുതിയില്‍ നിരവധി ദിവസങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതിനാല്‍ വേണ്ടത്ര അധ്യയന ദിവസങ്ങള്‍ ലഭിക്കാത്തതിനാലാണ് പുതിയ തീരുമാനം. സാധാരണ ഗതിയില്‍ മാര്‍ച്ച്‌ ആദ്യവാരമാണ് എസ്‌എസ്‌എല്‍സി പരീക്ഷ. അന്തിമ തീരുമാനം എടുക്കാന്‍ ഡിപിഐ യുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും.

കണ്ണൂരില്‍ 7 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 കണ്ണൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.     കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്നു, കോളയാട്, ചിറ്റാരിപറമ്ബ് എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.