5 ജില്ലകളില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ അവധി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (ആഗസ്റ്റ് 9) അവധി പ്രഖ്യാപിച്ചു. വയനാട്, ജില്ലയില്‍ പൂര്‍ണ്ണമായും കോഴിക്കോട്‌, ഇടുക്കി, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളേജ്‌ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ എ.ആര്‍. അജയകുമാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, പരീക്ഷകള്‍ (ഹയര്‍ സെക്കന്‍ഡറി, കോളേജ്) മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല എന്നീ താലൂക്കുകളിലും ഇടുക്കി താലൂക്കിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി . മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.ഹയര്‍സെക്കന്‍ററി ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ മാറ്റിവച്ചു.

കോഴിക്കോട്‌ ജില്ലയില്‍ താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മല്‍ പേരാമ്പ്ര ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപ ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ യു വി ജോസ് അവധി പ്രഖ്യാപിച്ചു അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

prp

Related posts

Leave a Reply

*