പരീക്ഷപ്പേടിയോ..?; വിഷമിക്കേണ്ട, സഹായവുമായി ‘വീ ഹെല്‍പ്പ്’

കൊച്ചി: പരീക്ഷാക്കാലത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വന്‍ മാനസിക സമ്മര്‍ദ്ദത്തിലാകുക പതിവാണ്. പരീക്ഷാപ്പേടി പലപ്പോഴും പരീക്ഷകളിലെ പ്രകടനത്തെ വരെ മോശമായി ബാധിക്കുകയും ചെയ്യുന്നു. പരീക്ഷാപ്പേടിയും മാനസിക സമ്മര്‍ദവും ലഘൂകരിക്കുക ലക്ഷ്യമിട്ട് ഹയര്‍ സെക്കന്‍ഡറി വകുപ്പ് രം​ഗത്തെത്തുന്നു.

വിദ്യാര്‍ഥികളുടെ സമ്മര്‍ദം ലഘൂകരിക്കാന്‍ ‘വീ ഹെല്‍പ്പ്’ എന്ന പേരില്‍ ടോള്‍ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം ഹയര്‍ സെക്കന്‍ഡറി വകുപ്പ് സജ്ജമാക്കി. പരീക്ഷയെ പേടിയുള്ളവര്‍, 1800 425 0230 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ ഫോണില്‍ കൗണ്‍സിലിങ്ങും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കാനാണ് ഈ സഹായകേന്ദ്രം ഒരുക്കിയിട്ടുള്ളത്.

ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്‍റ് കൗണ്‍സലിങ് സെല്ലിന്‍റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച അധ്യാപകരാണ് സഹായകേന്ദ്രത്തിലുണ്ടാവുക. പരീക്ഷ കഴിയും വരെ സേവനം ലഭിക്കും. പരീക്ഷാ സമയത്തെ ആശങ്കയും പിരിമുറക്കവും എങ്ങനെ ഇല്ലാതാക്കാം, ശ്രദ്ധയോടെ പഠിക്കാനുള്ള വഴികള്‍, ആഹാരരീതി തുടങ്ങിയവയെക്കുറിച്ചെല്ലാം ഇവിടെ നിന്ന് നിര്‍ദേശങ്ങള്‍ ലഭിക്കും.

prp

Related posts

Leave a Reply

*