സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ രീ​തി മാ​റു​ന്നു; ഒ​ന്നു മു​ത​ല്‍ പ്ല​സ് ടു​വ​രെ ര​ണ്ടു സ്ട്രീം

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മ​ഗ്ര മാ​റ്റ​ത്തി​ന് ശു​പാ​ര്‍​ശ. എ​ല്‍​പി, ‍യു​പി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഘ​ട​ന മാ​റ്റാ​നാ​ണ് ശു​പാ​ര്‍​ശ. ഒ​ന്നു മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ ഒ​റ്റ ഡ​യ​റ​ക്‌​ട്രേ​റ്റി​ന് കീഴി​ലാ​ക്കാ​ന്‍ വി​ദ​ഗ്ധ സ​മി​തി നി​ര്‍​ദേ​ശം ന​ല്‍​കി. വി​ദ​ഗ്ധ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ ഒ​രു സ്ട്രീം. ​എ​ട്ടു മു​ത​ല്‍ പ​ന്ത്ര​ണ്ടു വ​രെ ര​ണ്ടാം സ്ട്രീം. ​ബി​രു​ദ​വും ബി​എ​ഡു​മാ​ണ് ഒ​ന്നു മു​ത​ല്‍ ഏ​ഴ് വ​രെ അ​ധ്യ​പ​ക യോ​ഗ്യ​ത. ഏ​ഴു മു​ത​ല്‍ പ​ന്ത്ര​ണ്ടു വ​രെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി​എ​ഡു​മാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ യോ​ഗ്യ​ത നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​റ്റ ഡ​യ​റ​ക്‌​ട്രേ​റ്റി​ന് കീ​ഴി​ലാ​കു​ന്ന​തോ​ടെ സ്കൂ​ള്‍ ഒ​രു പ്രി​ന്‍​സി​പ്പ​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള മാ​റ്റ​മാ​യ​തി​നാ​ല്‍ ന​ട​പ്പി​ലാ​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

prp

Related posts

Leave a Reply

*