എന്‍ജിനീയറിങ്​ പ്രവേശന പരീക്ഷയ്ക്ക്​ ഈ വര്‍ഷവും മലയാളത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ്​ പ്രവേശന പരീക്ഷയ്ക്ക്​ ഈ വര്‍ഷവും മലയാളത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാകില്ല. സമയക്കുറവ് മൂലമാണ് മലയാളത്തില്‍ ചോദ്യം തയാറാക്കുന്നത് ഒഴിവാക്കുന്നത്. മലയാളം നിര്‍ബന്ധമാക്കി നിയമം നിലവില്‍ വന്നതിന് പിന്നാലെയാണ് ചോദ്യങ്ങളുടെ മലയാള വിവര്‍ത്തനം ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം വന്നത്. അടുത്ത വര്‍ഷം മുതല്‍ ചോദ്യപേപ്പറില്‍ മലയാള വിവര്‍ത്തനം ഉണ്ടാകും.

ഫെബ്രുവരി ആദ്യവാരം തന്നെ മെഡിക്കല്‍, എന്‍ജിനീയറിങ്​ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഫെബ്രുവരി 28 വരെയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നത്. അപേക്ഷയുടെ പ്രിന്‍റൌട്ട് കമീഷണര്‍ക്ക്​ അയക്കേണ്ടതില്ലെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതുനുപകരം അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപ്​ലോഡ്​ ചെയ്​താല്‍ മതി. മാര്‍ച്ച്‌​ 31 വരെയാണ് രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം. ഇ-ഡിസ്ട്രിക്റ്റ്​ സംവിധാനത്തിലൂടെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ നമ്പര്‍ അപേക്ഷയില്‍ നല്‍കിയാല്‍ ഓണ്‍ലൈനായി പരിശോധന പൂര്‍ത്തിയാക്കുന്ന സംവിധാനവും ഈ വര്‍ഷം പരീക്ഷിക്കും.

ഏപ്രില്‍ 22, 23 തീയതികളിലാണ് എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ നടക്കുക. മെഡിക്കല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് മേയ് അഞ്ചിന് നടക്കും. പ്രവേശനപരീക്ഷക്ക്​ നെഗറ്റിവ്​ മാര്‍ക്ക്​ തുടരും. ഇത്തവണ സ്​പോട്ട്​​ അഡ്​മിഷനും ഓണ്‍ലൈനായി നടത്തും. നേരത്തേ മുഖ്യ അലോട്ട്​മെന്റുകള്‍ മാത്രമാണ്​ ഓണ്‍ലൈനായി​ നടത്തിയിരുന്നത്​.

prp

Related posts

Leave a Reply

*