തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഈ വര്‍ഷവും മലയാളത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാകില്ല. സമയക്കുറവ് മൂലമാണ് മലയാളത്തില്‍ ചോദ്യം തയാറാക്കുന്നത് ഒഴിവാക്കുന്നത്. മലയാളം നിര്‍ബന്ധമാക്കി നിയമം നിലവില്‍ വന്നതിന് പിന്നാലെയാണ് ചോദ്യങ്ങളുടെ മലയാള വിവര്‍ത്തനം ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം വന്നത്. അടുത്ത വര്‍ഷം മുതല്‍ ചോദ്യപേപ്പറില്‍ മലയാള വിവര്‍ത്തനം ഉണ്ടാകും. ഫെബ്രുവരി ആദ്യവാരം തന്നെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഫെബ്രുവരി 28 വരെയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നത്. അപേക്ഷയുടെ പ്രിന്‍റൌട്ട് കമീഷണര്‍ക്ക് അയക്കേണ്ടതില്ലെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതുനുപകരം […]

