സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 200 രൂപ കൂടി 24,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 3075 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ 4 ദിവസമായി 24400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

വിവാഹ ഉത്സവ സീസൺ ആയതും വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. എന്നാൽ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.

prp

Related posts

Leave a Reply

*