സ്വര്‍ണവില; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു 3,010 രൂപയും പവന് 120 രൂപ കുറഞ്ഞു 24,080 രൂപയുമാണ് കേരളത്തില്‍ ഇന്നത്തെ സ്വര്‍ണ നിരക്ക്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,296 ഡോളറാണ് ഇന്നത്തെ നിരക്ക്.

സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. പവന് 23,880 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,284.61 ഡോളറാണ് ഇന്നത്തെ നിരക്ക്.

സ്വര്‍ണ വില; പവന് 80 രൂപ കൂടി

കൊച്ചി: ഇന്നും സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിനിടെ നാല് തവണയാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കൂടിയത്. 23,920 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

ഇന്നത്തെ സ്വര്‍ണവില

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 160 രൂപ വര്‍ദ്ധിച്ച്‌ 23840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച്‌ 2980 രൂപയിലെത്തി. ഇന്നലെ പവന് 23680 രൂപയിലാണ് വ്യാപാരം നടന്നത്. ഈ മാസം 3നും 4നുമായിരുന്നു ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നത്. പവന് 23,480 രൂപയായിരുന്നു അന്നത്തെ വില.

ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. 23,560 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലയിടിവ് ഉണ്ടായിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 360 രൂപയുടെ കുറവ് രേഖപ്പെടുത്തി. 23,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,950 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച്‌ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഇന്നത്തെ സ്വര്‍ണവില

തിരുവനന്തപുരം: ഇന്ന് സ്വര്‍ണവില കൂടി .ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,005 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 24,040 രൂപയാണ് ഇന്നത്തെ നിരക്ക്. മാര്‍ച്ച്‌ 24 ന് ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്.

സ്വര്‍ണവില; 200 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ ഇടിവുണ്ടാകുന്നത്. 23,720 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,965 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച്‌ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്വര്‍ണവില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 24,080 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 3,010 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവില ഇടിയുന്നു; പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 24120 രൂപയ്ക്കാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് വില 3015 രൂപയായി കുറഞ്ഞു. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണുണ്ടായത്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ഡോളറിന്‍റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്‍റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.