സ്വര്‍ണ്ണത്തിന്‍റെ വില വീണ്ടും കുറഞ്ഞു

കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വില 120 രൂപ താഴ്ന്ന് പവന് 21,840 രൂപയിലെത്തി. മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഓഗസ്റ്റ് അവസാനമാണ് വില ഈ നിലവാരത്തിലുണ്ടായിരുന്നത്. പിന്നീടുള്ള മാസങ്ങളില്‍ 22,720 രൂപയ്ക്കും 21,920 രൂപയ്ക്കുമിടയിലേക്ക് സ്വര്‍ണ വില എത്തി. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതും ഡോളറിന്‍റെ മൂല്യം താഴ്ന്നതുമാണ് കേരളത്തിലും സ്വര്‍ണ വില കുറയാന്‍ കാരണം.

സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. പവന് 21,960 രൂപയിലും ഗ്രാമിന് 2,745 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.  

സ്വര്‍ണവില കൂടി

കൊച്ചി:  സ്വര്‍ണ്ണ വില ഉയര്‍ന്നും താഴ്ന്നും കൊണ്ടിരിക്കുകയാണ്. സ്വര്‍ണ വില ഇന്ന് പവന് 80 രൂപവര്‍ധിച്ചു. വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയത്. 22,000 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷം ഇന്ന് വില 80 രൂപ ഉയര്‍ന്നു. പവന്‍റെ വില 21,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുടി 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.