സ്വര്‍ണവില കാല്‍ലക്ഷം കടന്നു; പവന് 240 രൂപയുടെ വര്‍ദ്ധനവ്

കൊച്ചി: റെക്കോഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു. പവന് 240 രൂപ വര്‍ധിച്ച്‌ 25160 രൂപയായി. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3145 ആയി സ്വര്‍ണവില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 24720 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇതാണ് പടിപടിയായി ഉയര്‍ന്ന് 25160 രൂപയില്‍ എത്തിയിരിക്കുന്നത്. ഒരു ഇടയ്ക്ക് വില താഴ്ന്നുവെങ്കിലും പിന്നീട് ഉയരുകയായിരുന്നു. അമേരിക്കയിലെ ഭരണസ്തംഭനം, ബ്രിട്ടനിലെ ബ്രെക്‌സിറ്റ് വിഷയങ്ങള്‍ തുടങ്ങിയവയാണ് സ്വര്‍ണവിലയെ മുഖ്യമായി സ്വാധീനിക്കുന്നത്. […]

സ്വര്‍ണവില റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലയില്‍. ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഫെബ്രുവരി 15 ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 35 രൂപയുടെയും പവന്‍ 280 രൂപയുമാണ് സ്വര്‍ണത്തിന് കൂടിയത്. ഫെബ്രുവരി ഒന്നിന് ഗ്രാമിന് 3,090 രൂപയും പവന്‍ 24,720 രൂപയുമായിരുന്നു നിരക്ക്. രൂപയുടെ മൂല്യത്തകര്‍ച്ചയും, വിവാഹ വിപണിയുടെ ആവശ്യകത വര്‍ദ്ധിച്ചതോടെയുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനയുമാണ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ കാരണങ്ങള്‍. രാജ്യത്തെ […]

ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 24,640 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 3,080 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,070 രൂപയും പവന് 24,560 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ നിരക്ക്. ഇന്ന് 160 രൂപയാണ് പവന് കുറവ് വന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഫെബ്രുവരി നാല്, അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ്ണവില.

ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധന രേഖപ്പെടുത്തിയത്. 24,720 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 3,090 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവിലയില്‍ 160 രൂപയുടെ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 3,080 രൂപയും പവന് 24,640 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. 160 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഫെബ്രുവരി നാല്, അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ്ണവില.

സ്വര്‍ണ്ണവില കുതിക്കുന്നു; പവന് 24,880 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഫെബ്രുവരി ഒന്നിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 20 രൂപയുടെയും പവന്‍ 160 രൂപയുടെയും വര്‍ധനവാണുണ്ടായിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും,വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധനവുമാണ് സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയത്. അതേസമയം,രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 1000 ടണ്‍ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണ്ണം ഇപ്പോള്‍ 750 മുതല്‍ […]

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 120 രൂപ കൂടി

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 24720 രൂപയായി. സര്‍വ്വകാല റെക്കോര്‍ഡ് വിലയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3090 രൂപയാണ് ഇന്നത്തെ വില. ആഗോളവിപണിയിലെ വിലക്കയറ്റം ഇവിടെയും പ്രതിഫലിക്കുകയാണ്. അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1319 ഡോളറാണ് ഇന്നത്തെ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകുന്നു. 71 രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം. അതോടൊപ്പം രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ 1000 […]

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 200 രൂപ കൂടി 24,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 3075 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ 4 ദിവസമായി 24400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. വിവാഹ ഉത്സവ സീസൺ ആയതും വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. എന്നാൽ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.

ഇന്നത്തെ സ്വര്‍ണ്ണവില

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 24000 രൂപയായി.  ഒരു ഗ്രാമിന് 3000 രൂപയായി കുറയുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. ഇന്നലെ പവന് 24160 രൂപയായി കൂടിയിരുന്നു . 17, 18 തീയതികളില്‍ സ്വര്‍ണ്ണവില 24200 രൂപ വരെ ഉയര്‍ന്നിരുന്നു.