സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ഒരു പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 24160 രൂപയായി ഗ്രാമിന് 3020 രൂപയായി. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 17, 18 തീയതികളില്‍ സ്വര്‍ണ്ണവില 24,200 രൂപ വരെ ഉയര്‍ന്നിരുന്നു. ഇടക്ക് നേരിയ ഇടിവ് ഉണ്ടായെങ്കിലും വില ഉയരുന്നതിന്‍റെ സൂചന തന്നെയാണ് ഇന്നും വിപണിയിലുള്ളത്.

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‍ സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവു രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,005 രൂപയും പവന് 80 രൂപ കുറഞ്ഞ് 24,040 രൂപയുമായി.  ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് […]

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. 24,120 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ കൂടി 3,015 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വര്‍ധിച്ചത്. 23,920 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.    

ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,560 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 160 രൂപ ആഭ്യന്തര വിപണിയില്‍ കുറവുണ്ടായിരുന്നു.  

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച ഇത്രതന്നെ വില വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിവുണ്ടായത്. 23,640 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,955 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവിലയില്‍ 120 രൂപയുടെ കുറവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. 23,440 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,930 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. ഡിസംബര്‍ 11 നായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 23,680 രൂപയായിരുന്നു 11 ലെ സ്വര്‍ണ്ണ വില. ഗ്രാമിന് […]

സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധനവ്

കൊച്ചി: വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണ്ണത്തോടൊപ്പം സ്വര്‍ണ്ണവിലയ്ക്കും തിളക്കമേറുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തിന്‍റെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഉയർന്ന നിരക്കിൽ തന്നെയാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന് 30 രൂപയുടെ വര്‍ദ്ധനവ്‌  രേഖപ്പെടുത്തി. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണം 28,700ലെത്തി നില്‍ക്കുന്നു. അതേസമയം, മുംബൈയില്‍ സ്വര്‍ണ്ണവില 30,380 രൂപയാണ്.

സ്വര്‍ണ്ണവിലയില്‍ 120 രൂപയുടെ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. 23,120 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില താഴ്ന്ന ശേഷമാണ് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്

സ്വര്‍ണ്ണവില; 210 രൂപ കുറഞ്ഞു

ന്യൂഡല്‍ഹി: സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞു.ദീപാവലി വ്യാപാരത്തിലാണ് സ്വര്‍ണത്തിന്റെ പ്രഭ മങ്ങിയത്. ബുധനാഴ്ച നടന്ന പ്രത്യേക ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തിലാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്. ബുള്ള്യന്‍ മാര്‍ക്കറ്റില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞ് 32,400 രൂപയായിരിക്കുന്നു. എന്നാല്‍ സ്വര്‍ണത്തിനു പിന്നാലെ വെള്ളിയ്ക്കും വില ഇടിഞ്ഞു. കിലോഗ്രാമിന് 300 രൂപ കുറഞ്ഞ് 39,000 രൂപയായി മാറിയിട്ടുണ്ട്. 99.9 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് ഡല്‍ഹിയില്‍ പത്തുഗ്രാമിന് 32,400 രൂപയാണ് വില. എന്നാല്‍, ആഗോള വിപണിയില്‍ വില നേരിയതോതില്‍ […]