സ്വര്‍ണവിലയില്‍ 120 രൂപയുടെ കുറവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. 23,440 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,930 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്.

ഡിസംബര്‍ 11 നായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 23,680 രൂപയായിരുന്നു 11 ലെ സ്വര്‍ണ്ണ വില. ഗ്രാമിന് 2,960 രൂപയും. ആഗോളവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സിന്‍റെ വില മാറ്റമില്ലാതെ തുടരുന്നു. 1157.08 ഡോളറാണ് നിരക്ക്.

prp

Related posts

Leave a Reply

*