വിദേശത്തേക്ക് കൊണ്ട് പോകുന്നത് എതിര്‍ത്തു; ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴകത്ത് പുതിയ വിവാദം. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിക്കും അപ്പോളോ ആശുപത്രിക്കുമെതിരെ പുതിയ കണ്ടെത്തലുകളാണ് അന്വേഷണ കമ്മിഷന്‍ നടത്തിയിരിക്കുന്നത്.

ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നും. അതിനുശേഷം ജയലളിതയ്ക്ക് മോശം ചികിത്സയാണ് ആശുപത്രിയില്‍ ലഭിച്ചതെന്നും കമ്മിഷന്‍ പറയുന്നു.

തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും ഇത്തരത്തില്‍ ആരോപണമുണ്ട്. വ്യാജതെളിവുകളാണ് ഇയാള്‍ ഹാജരാക്കിയതെന്നും ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി എതിര്‍ത്തുവെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.

എന്നാല്‍ ആരോപണങ്ങളെ നിഷേധിച്ച്‌ ആരോഗ്യ വകുപ്പ് സെക്രട്ടറി രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും രംഗത്തെത്തി. 2017 ഡിസംബര്‍ ആഞ്ചിനാണ് 75 ദിവസത്തെ ആശുപത്രി ചികിത്സയ‌്ക്ക‌് ശേഷം ജയലളിത മരിച്ചത‌്.

prp

Related posts

Leave a Reply

*