‘അടുത്ത മെയ് മാസം 59 വയസാകാന്‍ പോകുന്ന ചെറുപ്പക്കാരന്‍’; വൈറലായി ലാലേട്ടന്‍റെ വീഡിയോ

കൊച്ചി: പ്രായം ശരീരത്തിന് മാത്രമാണ് മനസിനില്ലെന്ന് തെളിയിക്കുകയാണ് മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാന്‍. ഒടിയനുവേണ്ടി ശരീരഭാരം കുറച്ചതും ചെറുപ്പക്കാരനായി മാറിയതൊക്കെ നേരത്തെ കണ്ടതാണെങ്കിലും ആരാധകരെ ഞെട്ടിച്ച് താരത്തിന്‍റെ ഒരു വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

ട്രംപൊളില്‍ നിന്ന് തലക്കുത്തി ചാടുന്ന മോഹന്‍ലാലിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്. 16 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തത്.

‘അടുത്ത മെയ് മാസം 59 വയസാകാന്‍ പോകുന്ന ചെറുപ്പക്കാരന്‍’ എന്ന അടിക്കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ തന്‍റെതായ മികവ് പുലര്‍ത്താന്‍ ശ്രമിക്കുന്ന താരം പുലിമുരുകനിലും ഒടിയനിലുമെല്ലാം പ്രായത്തെ തോല്‍പ്പിക്കുന്ന മെയ്‌വഴക്കമാണ് കാഴ്ചവച്ചത്.

Related posts

Leave a Reply

*