വിദേശത്തേക്ക് കൊണ്ട് പോകുന്നത് എതിര്‍ത്തു; ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴകത്ത് പുതിയ വിവാദം. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിക്കും അപ്പോളോ ആശുപത്രിക്കുമെതിരെ പുതിയ കണ്ടെത്തലുകളാണ് അന്വേഷണ കമ്മിഷന്‍ നടത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നും. അതിനുശേഷം ജയലളിതയ്ക്ക് മോശം ചികിത്സയാണ് ആശുപത്രിയില്‍ ലഭിച്ചതെന്നും കമ്മിഷന്‍ പറയുന്നു. തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും ഇത്തരത്തില്‍ ആരോപണമുണ്ട്. വ്യാജതെളിവുകളാണ് ഇയാള്‍ ഹാജരാക്കിയതെന്നും ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി […]

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടു-VIDEO

ചെന്നൈ: ആര്‍.കെ.നഗര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആശുപത്രിയില്‍ ജയലളിത ജ്യൂസ് കുടിക്കുന്ന ദൃശ്യം പുറത്തായി. ജയലളിതയുടെ ആരോഗ്യനില ആശുപത്രിയില്‍ മെച്ചപ്പെട്ടിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ദ്യശ്യങ്ങള്‍. അണ്ണാ ഡി.എം.കെയ്ക്കും ഡി.എം.കെയ്ക്കും എതിരായി മത്സരിക്കുന്ന ശശികല വിഭാഗം നേതാവ് ടി.ടി.വി ദിനകരന്‍ പക്ഷമാണ് വീഡിയോ പുറത്തുവിട്ടത്. ജീവന്‍ നഷ്ടപ്പെട്ട നിലയിലാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന പ്രചരണത്തിന് തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍. ജയലളിതയുടെ മരണത്തില്‍ ശശികല വിഭാഗത്തെ പ്രതിരോധത്തിലാക്കിയവര്‍ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ്.    

തമിഴ്മക്കളുടെ അമ്മ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

തമിഴ്നാട്:  തമിഴ് ജനതയുടെ അമ്മ ജയലളിത ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ കേന്ദ്രബിന്ദുവായിരുന്ന ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2016 ഡിസംബര്‍ 5 തിങ്കളാഴ്ച്ചയാണ്  മരണത്തിന് കീഴടങ്ങിയത് . ജയറാം-വേദവല്ലി ദമ്പതികളുടെ മകളായി തമിഴ്നാട്ടില്‍ നിന്നും മൈസൂരിലേക്ക് കുടിയേറിയ ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജയലളിതയുടെ ജനനം. ജയറാം ഒരു അഭിഭാഷകനായിരുന്നു. ജയലളിതക്ക് രണ്ടു വയസ്സുളളപ്പോഴായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ  മരണത്തോടെ കുടുംബത്തിന്‍റെ  ഉത്തരവാദിത്തം സ്വന്തം ചുമലിലായ വേദവല്ലി ‘സന്ധ്യ’ എന്ന പേരില്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. ജയലളിതയും മികച്ച കലാകാരിയായിരുന്നു. […]

ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ടു യുവതി രംഗത്ത്; ഡിഎൻഎ പരിശോധന നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡൽഹി∙ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ യുവതിയുടെ ഹർജിയിൽ സുപ്രീംകോടതി ഇന്നു തീരുമാനം അറിയിക്കും. മകളാണെന്ന അവകാശം സ്ഥാപിച്ചുകിട്ടാൻ ഡിഎൻഎ പരിശോധന നടത്താൻ നിർദേശിക്കണമെന്നാണ് അമൃതയെന്ന മഞ്ജുളാ ദേവിയുടെ ആവശ്യം. ഇതിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ബന്ധുക്കളായ എൽ.എസ്. ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവർക്കൊപ്പമാണ് അമൃത ഹർജി നൽകിയിരിക്കുന്നത്. ബെംഗളൂരുവിൽ ജയലളിതയുടെ മുതിർന്ന സഹോദരി ഷൈലജയും അവരുടെ ഭർത്താവ് സാരതിയുമാണു തന്നെ വളർത്തിയതെന്നാണ് അമൃതയുടെ അവകാശവാദം. മാർച്ചിൽ സാരതി […]

ജയലളിതയുടെ മരണം; അന്വേഷണ കമ്മീഷന്‍ സിറ്റിങ് ഇന്ന് തുടങ്ങും

ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസാമിയുടെ സിറ്റിങ് ഇന്ന് തുടങ്ങും.  പളനിസ്വാമി സര്‍ക്കാരാണ് കേസ് അന്വേഷണത്തിന് പ്രത്യേക കമ്മിഷനെ നിയമിച്ചത്. ചികിത്സിച്ച അപ്പോളോ ആശുപത്രിയിലും പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിലും  തെളിവെടുപ്പ് നടത്തും. മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കും തെളിവുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ കമ്മീഷന് കൈമാറാം.നവംബര്‍ 22 വരെയാണ് തെളിവുകള്‍ നല്‍കാനുള്ള സമയം വനം വകുപ്പ് മന്ത്രി ദിണ്ടുഗല്‍ സി. ശ്രീനിവാസന്‍ അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ ജയലളിതയുടെ […]

ജയലളിതയുടെ മരണം അറുമുഗസ്വാമി അന്വേഷിക്കും

ചെന്നൈ:  തമിഴ്നാട്‌ മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണം മദ്രാസ് ഹൈക്കോടതിയില്‍നിന്നും വിരമിച്ച ജസ്റ്റിസ്‌ എ അറുമുഗസ്വാമി അന്വേഷിക്കും. തമിഴ്നാട്‌ സര്‍ക്കാര്‍ ഇന്നലെയാണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. മുന്‍പ് തമിഴ്നാട്‌ മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമി, സര്‍ക്കാര്‍ ജയളിതയുടെ മരണകാരണം വെളിച്ചത്തുകൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. പല മാധ്യമങ്ങളും സംഘടനകളും ഇതേ ആവശ്യവുമായി മുന്നോട്ടുവന്നിരുന്നു.

തമിഴ്‌നാട്ടില്‍ മദ്യനിരോധനം നടപ്പാക്കും:ജയലളിത

താന്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത.ഘട്ടം ഘട്ടമായി പൂര്‍ണ്ണ മദ്യനിരോധനം നടത്തുവാനാണ് പാര്‍ട്ടിയുടെ നയമെന്നും ജയലളിത