ജയലളിതയുടെ മരണം; അന്വേഷണ കമ്മീഷന്‍ സിറ്റിങ് ഇന്ന് തുടങ്ങും

ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസാമിയുടെ സിറ്റിങ് ഇന്ന് തുടങ്ങും.  പളനിസ്വാമി സര്‍ക്കാരാണ് കേസ് അന്വേഷണത്തിന് പ്രത്യേക കമ്മിഷനെ നിയമിച്ചത്.

ചികിത്സിച്ച അപ്പോളോ ആശുപത്രിയിലും പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിലും  തെളിവെടുപ്പ് നടത്തും. മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കും തെളിവുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ കമ്മീഷന് കൈമാറാം.നവംബര്‍ 22 വരെയാണ് തെളിവുകള്‍ നല്‍കാനുള്ള സമയം

വനം വകുപ്പ് മന്ത്രി ദിണ്ടുഗല്‍ സി. ശ്രീനിവാസന്‍ അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ സംബന്ധിച്ച്‌ തങ്ങള്‍ നുണ പറഞ്ഞിട്ടുണ്ടെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞിരുന്നു . സത്യത്തില്‍ ആരും ആശുപത്രിയില്‍ ജയലളിതയെ കണ്ടിട്ടില്ല. അമിത് ഷാ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും ജയലളിതയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ ആശുപത്രി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*