ജയലളിതയുടെ മരണം; അന്വേഷണ കമ്മീഷന്‍ സിറ്റിങ് ഇന്ന് തുടങ്ങും

ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസാമിയുടെ സിറ്റിങ് ഇന്ന് തുടങ്ങും.  പളനിസ്വാമി സര്‍ക്കാരാണ് കേസ് അന്വേഷണത്തിന് പ്രത്യേക കമ്മിഷനെ നിയമിച്ചത്. ചികിത്സിച്ച അപ്പോളോ ആശുപത്രിയിലും പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിലും  തെളിവെടുപ്പ് നടത്തും. മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കും തെളിവുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ കമ്മീഷന് കൈമാറാം.നവംബര്‍ 22 വരെയാണ് തെളിവുകള്‍ നല്‍കാനുള്ള സമയം വനം വകുപ്പ് മന്ത്രി ദിണ്ടുഗല്‍ സി. ശ്രീനിവാസന്‍ അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ ജയലളിതയുടെ […]