ആലുവയില്‍ സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

ആലുവ: ആലുവയില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. പിതാവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഫെഡറല്‍ ബാങ്ക് തിരൂര്‍ ശാഖയിലെ ജീവനക്കാരി അനീസ ഡോളിയാണ് (20) സ്വകാര്യ ബസിടിച്ച്‌ മരിച്ചത്. പിതാവ് ജെറോച്ചന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

രാവിലെ ആറരയോടെ ആലുവ സെന്‍റ് ഫ്രാന്‍സിസ് സ്കൂളിന് മുമ്പിലായിരുന്നു അപകടം. ആലുവയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. കുഴി ഒഴിവാക്കാന്‍ ബസ് വെട്ടിച്ചതാണ് അപകട കാരണം. സ്കൂട്ടറില്‍ നിന്നും അനീസ വലതുവശത്തേക്കാണ് തെറിച്ചുവീണത്. ഇതോടെ ബസിനടിയില്‍പ്പെടുകയായിരുന്നു. ഇതിനിടെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ഉടന്‍ ഇരുവരെയും ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അനീസ മരിച്ചിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായി ബസിലുണ്ടായിരുന്ന ചില യാത്രക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*