20 + 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറയുമായി ഒാപ്പോ R11S

പതിവുപോലെ ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട്  ഒാപ്പോയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ Oppo R11S വിപണിയില്‍ എത്തുകയാണ്. നവംബര്‍ 2 മുതല്‍ ഇത് ചൈന വിപണിയില്‍ എത്തുമെന്നാണ് സൂചനകള്‍ .

6 ഇഞ്ചിന്‍റെ AMOLED ഡിസ്പ്ലേയാണ് പുതിയ ഒാപ്പോയ്ക്ക് നല്‍കിയിട്ടുള്ളത്. 1080×2160 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .Snapdragon 660 പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം . 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്‍റെ  ആന്തരിക സവിശേഷതകള്‍.

20 + 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറ, കൂടാതെ 3200mAh ന്‍റെ  നോണ്‍ റീമൂവബിള്‍ ബാറ്ററി ലൈഫ്  എന്നിവയാണ് ഫോണ്‍ കാഴ്ചവെക്കുന്നത്. ആന്‍ഡ്രോയിഡ്  7.1  ന്യുഗട്ടിലാണ് ഇതിന്‍റെ  ഓ എസ് പ്രവര്‍ത്തനം .

CNY 3,699 ആണ് ഇതിന്‍റെ ചൈന വിപണിയിലെ വില .ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 35000 രൂപവരും.

prp

Related posts

Leave a Reply

*