അരുണാചലില്‍ 7 പേരുടെ മരണത്തിനിടയാക്കിയ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: അരുണാചലില്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ 6ന് പൈലറ്റടക്കം ഏഴ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ  ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

വിമാനം തകരുന്നതിന്‍റെ  19 സെക്കന്‍റുള്ള വീഡിയോയാണ് പുറത്തു വന്നത്. വിമാനത്തിന്‍റെ  എയര്‍ റോട്ടര്‍ തകരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമുദ്ര നിരപ്പില്‍ നിന്നും 17000 അടി മുകളില്‍ വെച്ചായിരുന്നു റഷ്യന്‍ നിര്‍മ്മിത എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. കരസേന ക്യാമ്പിലേക്ക് സാധനങ്ങളെത്തിക്കാന്‍ പോകുന്നതിനിടെ ഇന്ത്യ-ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള തവാങ്ങ് മേഖലയിലായിരുന്നു അപകടം.

 

 

prp

Related posts

Leave a Reply

*