സില്‍വര്‍ വേരിയന്‍റ് മോഡലുമായി ഓപ്പോ റിയല്‍മീ 1

ഓപ്പോയുടെ സബ് ബ്രാന്‍ഡിലുളള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റിയല്‍ മീ 1 ന്‍റെ മൂണ്‍ലൈറ്റ് സില്‍വര്‍ വേരിയന്‍റ് ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍ 18 മുതല്‍ വില്‍പന ആരംഭിക്കും. നിലവില്‍ ഡയമണ്ട് ബ്ലാക്ക്, സോളാര്‍ റെഡ് എന്നീ നിറങ്ങളിലാണ് റിയല്‍മീ ഉള്ളത്.

ഓപ്പോ റിയല്‍മീ 1ന് 6 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ്. 1080×2160 പിക്‌സല്‍ റസൊല്യൂഷനും 85.75 ശതമാനം സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോയും ഫോണിലുണ്ട്. ഫോണില്‍ ഒക്ടാകോര്‍ മീഡിയാ ടെക് ഹീലിയോ P60 SoC പ്രോസസറാണുളളത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയുളള കളര്‍ ഒഎസ് 5.0 ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം.

10,990 രൂപയുളള ഓപ്പോയുടെ ഈ മോഡലിന്‍റെ ഏറ്റവും പ്രധാനമായ സവിശേഷതയാണ് അതിലെ ഫേസ് അണ്‍ലോക്ക് സംവിധാനം. 0.1 സെക്കന്‍റ് കൊണ്ട് ഇത് അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കും. മൂന്നു സ്ലോട്ടോടു കൂടിയാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. അതില്‍ ഒന്ന് മെമ്മറി കാര്‍ഡ് സ്ലോട്ടും മറ്റു രണ്ടെണ്ണം സിം കാര്‍ഡ് സ്ലോട്ടുമാണ്. ഈ രണ്ടു സിം സ്ലോട്ടിലും 4ജി സിം പിന്തുണയ്ക്കും എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ എല്‍ഇഡി ഫ്ലാഷോടു കൂടിയ 13എംപി റിയര്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ്. ക്യാമറയില്‍ ഓപ്പോയുടെ AI ബ്യൂട്ടി 2.0 ഫീച്ചര്‍ പ്രത്യേക സ്ഥാനം വഹിക്കുന്നു. അതായത് ഇത് ഫോട്ടോകളെ മനോഹരമാക്കുക മാത്രമല്ല ചെയ്യുന്നത് അതിനോടൊപ്പം 296 പോയിന്‍റ് ഫേഷ്യല്‍ റെകഗ്നിഷനും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ ഫോണിന് AI ബ്രോഡ് അസിസ്റ്റന്‍റ് എന്ന ഫീച്ചറും ഉണ്ട്.

ഫോണിന് ഫേസ് അണ്‍ലോക്ക് സവിശേഷതയുണ്ട് എന്നാല്‍ ഫിങ്കര്‍പ്രിന്‍റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 4ജി വോള്‍ട്ട് പിന്തുണയുളള ഈ ഫോണിന് 3410 എംഎഎച്ച്‌ ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

prp

Related posts

Leave a Reply

*