ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടു-VIDEO

ചെന്നൈ: ആര്‍.കെ.നഗര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആശുപത്രിയില്‍ ജയലളിത ജ്യൂസ് കുടിക്കുന്ന ദൃശ്യം പുറത്തായി. ജയലളിതയുടെ ആരോഗ്യനില ആശുപത്രിയില്‍ മെച്ചപ്പെട്ടിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ദ്യശ്യങ്ങള്‍.

അണ്ണാ ഡി.എം.കെയ്ക്കും ഡി.എം.കെയ്ക്കും എതിരായി മത്സരിക്കുന്ന ശശികല വിഭാഗം നേതാവ് ടി.ടി.വി ദിനകരന്‍ പക്ഷമാണ് വീഡിയോ പുറത്തുവിട്ടത്.

ജീവന്‍ നഷ്ടപ്പെട്ട നിലയിലാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന പ്രചരണത്തിന് തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍. ജയലളിതയുടെ മരണത്തില്‍ ശശികല വിഭാഗത്തെ പ്രതിരോധത്തിലാക്കിയവര്‍ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ്.

 

 

prp

Related posts

Leave a Reply

*