ഹാദിയയ്ക്ക് വിവാഹ വാര്‍ഷിക സമ്മാനവുമായി ഷെഫിന്‍ എത്തി

കോയമ്പത്തൂര്‍ : സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ പഠനത്തിനായി സേലത്തെ ക്യാമ്പസിലുള്ള ഹാദിയയെ കാണാന്‍ ഷെഫിന്‍ എത്തി.

വിവാഹ വാര്‍ഷിക സമ്മാനം കൈമാറാനാണ് ഷെഫിന്‍ വീണ്ടും ഹാദിയയ്ക്കരുകില്‍ എത്തിയത്. ഇത് രണ്ടാം തവണയാണ് ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയത്. ഹാദിയയെ കണ്ട ഷെഫിന്‍ വിവാഹ സമ്മാനം കൈമാറുന്ന ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

ഡിസംബര്‍ 19 നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. സേലത്തെ ഹോമിയോ ശിവരാജ് കോളജില്‍ ഹോമിയോപ്പതി ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയാണ് ഹാദിയ. പഠനം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കോഴ്സ് പൂര്‍ത്തിയാക്കാനുള്ള അവസരം ഹാദിയക്ക് കോടതി നല്‍കിയത്.

 

prp

Related posts

Leave a Reply

*