ദില്ലി: ജെഡിയു സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. ഇന്ന് രാവിലെയാണ് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനെ കണ്ട് രാജിക്കത്ത് കൈമാറിയത്.
നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജെഡിയു, എന്‍ഡിഎയുടെ ഭാഗമായതോടെയാണ് വീരേന്ദ്രകുമാര്‍ രാജിതീരുമാനത്തില്‍ എത്തിയത്. നിതീഷിനൊപ്പം പോകാന്‍ കേരള ഘടകം തയ്യാറല്ലെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. വിമത വിഭാഗം ശരത് യാദവിനൊപ്പം നില്‍ക്കാനാണ് വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള കേരള ഘടകം ശ്രമിക്കുന്നത്.
അതേസമയം എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അദ്ദേഹത്തിന്‍റെ രാജി അനാവശ്യമായിരുന്നെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. യുഡിഎഫിന്‍റെ വോട്ടുകൊണ്ട് കൂടിയാണ് വീരേന്ദ്രകുമാര്‍ രാജ്യസഭയിലെത്തിയതെന്നും ജെഡിയു യുഡിഎഫ് വിടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

