വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചു

ദില്ലി: ജെഡിയു സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. ഇന്ന് രാവിലെയാണ് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനെ കണ്ട് രാജിക്കത്ത് കൈമാറിയത്. നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജെഡിയു, എന്‍ഡിഎയുടെ ഭാഗമായതോടെയാണ് വീരേന്ദ്രകുമാര്‍ രാജിതീരുമാനത്തില്‍ എത്തിയത്. നിതീഷിനൊപ്പം പോകാന്‍ കേരള ഘടകം തയ്യാറല്ലെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.  വിമത വിഭാഗം ശരത് യാദവിനൊപ്പം നില്‍ക്കാനാണ് വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള കേരള ഘടകം ശ്രമിക്കുന്നത്.       അതേസമയം  എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിനെ […]

യുഡിഎഫ് വിടാനൊരുങ്ങി വീരേന്ദ്രകുമാര്‍

കോഴിക്കോട്: ജനതാദള്‍ (യു)​ യു.ഡി.എഫ് വിടാന്‍ ഒരുങ്ങുന്നു. ജെ.ഡി.യുവും ജെ.ഡി.എസും തമ്മില്‍ ലയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. യു.ഡി.എഫ് വിടുന്നതിന്‍റെ ഭാഗമായി വീരേന്ദ്ര കുമാര്‍ എം.പി സ്ഥാനം രാജിവെക്കും. തുടര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമാവാനാണ് തീരുമാനിച്ചിട്ടുള്ളത്. ലയനത്തിന്‍റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി)​ പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്ര കുമാര്‍ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയിട്ടുണ്ട്.