യുഡിഎഫ് വിടാനൊരുങ്ങി വീരേന്ദ്രകുമാര്‍

കോഴിക്കോട്: ജനതാദള്‍ (യു)​ യു.ഡി.എഫ് വിടാന്‍ ഒരുങ്ങുന്നു. ജെ.ഡി.യുവും ജെ.ഡി.എസും തമ്മില്‍ ലയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

യു.ഡി.എഫ് വിടുന്നതിന്‍റെ ഭാഗമായി വീരേന്ദ്ര കുമാര്‍ എം.പി സ്ഥാനം രാജിവെക്കും. തുടര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമാവാനാണ് തീരുമാനിച്ചിട്ടുള്ളത്.

ലയനത്തിന്‍റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി)​ പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്ര കുമാര്‍ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*