എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും; യുഡിഎഫ് തൂത്തുവാരുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അഭിപ്രായം പാര്‍ട്ടി തീരുമാനമാണെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും. മത്സരിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ഉമ്മന്‍ചാണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് […]

നാലാം ദിവസവും സഭ സ്തംഭിപ്പിച്ച്‌ യുഡിഎഫ്; നി​യ​മ​സ​ഭാ ക​വാ​ട​ത്തി​ല്‍ സ​മ​രം പ്ര​ഖ്യാ​പിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിച്ചു. ശബരിമല വിഷയം ഉന്നയിച്ചാണ് ചോദ്യോത്തര വേള പോലും നടത്താനാകാത്ത വിധം പ്രതിപക്ഷം ബഹളമുണ്ടാക്കി നിയമസഭ നടപടികള്‍ തടസപ്പെടുത്തിയത് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപടികള്‍ ആരംഭിച്ചപ്പോള്‍ സഭയെ അറിയിച്ചിരുന്നു.  സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷനേതാവ് അറിയിച്ചിരുന്നു. വി.എസ്. ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സത്യഗ്രഹം നടത്തുന്നത്. അനിശ്ചിതകാല സത്യഗ്രഹസമരത്തിനാണ് യുഡിഎഫ് നീക്കം. എന്നാല്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയതോടെ […]

വിഎം സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. രാജിക്കത്ത് ഇ -മെയിൽ വഴി കെ.പി.സി.സിക്കും യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചനും അയച്ചു കൊടുത്തു. കെപിസിസി നേതൃത്വത്തിനെതിരെ സുധീരന്‍ പരസ്യ പോരിലായിരുന്നു. മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരസ്യമായി സുധീരന്‍ എതിര്‍ത്തിരുന്നു. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം)ന് നൽകിയതിനെ തുടർന്ന് സുധീരന്‍ കലാപക്കൊടി ഉയർത്തിയിരുന്നു.  സീറ്റ് മാണിക്ക് കൊടുത്തതിൽ തനിക്കുള്ള കടുത്ത അതൃപ്തി സുധീരൻ പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ഇതിന് […]

വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബത്തേരിയില്‍ ബ​ന്ധു​വീ​ട്ടി​ല്‍ വി​രു​ന്നി​നെ​ത്തി​യ ആ​ദി​വാ​സി ബാലനെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന സംഭവം ഇന്ന് പുലര്‍ച്ചെയുണ്ടായിരുന്നു. മേഖലയിലെ അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍. മു​തു​മ​ല പു​ലി​യാ​രം കാ​ട്ടു​നാ​യ്ക കോ​ള​നി​യി​ലെ ച​ന്ദ്ര​ന്‍റെ മ​ക​ന്‍ മ​ഹേ​ഷ് (​മാ​ര​ന്‍-11) നെ​യാ​ണ് കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന​ത്. ചൊവ്വാഴ്ച രാ​ത്രി ഏ​ഴോ​ടെ പൊ​ന്‍​കു​ഴി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ വി​രു​ന്നുവ​ന്ന​താ​യി​രു​ന്നു മഹേഷ്. ഇ​ന്ന് പുലര്‍ച്ചെ […]

സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായി ആചരിക്കാനൊരുങ്ങി യു.ഡി.എഫ്

തിരുവനന്തപുരം : എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന മേയ് 18 യു,​ഡി.എഫ് വഞ്ചനാദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി അന്ന് ഓരോ നിയോജകമണ്ഡലങ്ങളിലെയും ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസിന് മുമ്പില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം വായിക്കും. രാവിലെ 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ യു.ഡി.എഫ്. നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ഇടത് സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചെന്നിത്തല തയ്യാറാക്കിയ പുസ്തകം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലീംലീഗ് ദേശീയ […]

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി: മാണി

പാലാ: കേരളാ കോണ്‍ഗ്രസ്-എം വെന്‍റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.എം. മാണി രംഗത്ത്. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനത്തിനെപോലുള്ളവര്‍ സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.   കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ നേരത്തെ പറഞ്ഞിരുന്നു. കാനം വെന്‍റിലേറ്ററില്‍ ഉള്ള പാര്‍ട്ടിയെന്ന് ഉദ്ദേശിച്ചത് ജെഡിയുവിനെയാണെന്നും എം എം ഹസ്സന്‍ വിമര്‍ശിച്ചിരുന്നു.

യുഡിഎഫ് വിടാനൊരുങ്ങി വീരേന്ദ്രകുമാര്‍

കോഴിക്കോട്: ജനതാദള്‍ (യു)​ യു.ഡി.എഫ് വിടാന്‍ ഒരുങ്ങുന്നു. ജെ.ഡി.യുവും ജെ.ഡി.എസും തമ്മില്‍ ലയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. യു.ഡി.എഫ് വിടുന്നതിന്‍റെ ഭാഗമായി വീരേന്ദ്ര കുമാര്‍ എം.പി സ്ഥാനം രാജിവെക്കും. തുടര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമാവാനാണ് തീരുമാനിച്ചിട്ടുള്ളത്. ലയനത്തിന്‍റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി)​ പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്ര കുമാര്‍ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയിട്ടുണ്ട്.  

കേന്ദ്ര,സംസ്ഥാന സര്‍ക്കാറിന്‍റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യു.ഡി.എഫ്ജാഥ നവംബര്‍ 1ന് ആരംഭിക്കും

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നടത്തുന്ന ജാഥ നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും. ജാഥയുടെ ഭാഗമായി കോഴിക്കോട്ടും കൊച്ചിയിലും മേഖല റാലി നടക്കും. കൊച്ചിയില്‍ നടക്കുന്ന റാലി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും.  കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളെ കേന്ദ്രീകരിച്ച്‌ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയില്‍ ഗുലാം നബി ആസാദ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം ശംഖുംമുഖം […]

യുഡിഎഫ് യോഗം ഇന്ന്‍

കോഴിക്കോട്: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും. ഒപ്പം  വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും യോഗത്തില്‍ ചര്‍ച്ചയാകും. ഇന്നത്തെ യോഗത്തില്‍  ഉമ്മന്‍ ചാണ്ടി  പങ്കെടുക്കില്ല. കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് പുറമേ ഏഴ് ജില്ലകളിലെ വിവിധകക്ഷികളുടെ ജില്ലാ നേതാക്കളും പങ്കെടുക്കും. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നു വരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല       നയിക്കുന്ന ജാഥയെക്കുറിച്ച്    ചര്‍ച്ച   ചെയ്യാനാണ് പ്രധാനമായും  യോഗം […]

13 ന് യു.ഡി.എഫ്. ഹര്‍ത്താല്‍

മലപ്പുറം : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടുമൊരു ഹര്‍ത്താല്‍ വരുന്നു. ഈ മാസം 13ന് യുഡിഎഫാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  മലപ്പുറം വേങ്ങരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയാണ് ഹര്‍ത്താലെന്നും ജിഎസ്ടി    നിലവില്‍ വന്ന ശേഷമുണ്ടായ പ്രതിസന്ധി,  ഇടയ്ക്കിടെയുള്ള ഇന്ധന വിലവര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചാണ്  ഹര്‍ത്താല്‍ നടത്തുന്നതെന്നും  ചെന്നിത്തല വ്യക്തമാക്കി. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.