13 ന് യു.ഡി.എഫ്. ഹര്‍ത്താല്‍

മലപ്പുറം : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടുമൊരു ഹര്‍ത്താല്‍ വരുന്നു. ഈ മാസം 13ന് യുഡിഎഫാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  മലപ്പുറം വേങ്ങരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയാണ് ഹര്‍ത്താലെന്നും ജിഎസ്ടി    നിലവില്‍ വന്ന ശേഷമുണ്ടായ പ്രതിസന്ധി,  ഇടയ്ക്കിടെയുള്ള ഇന്ധന വിലവര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചാണ്  ഹര്‍ത്താല്‍ നടത്തുന്നതെന്നും  ചെന്നിത്തല വ്യക്തമാക്കി.

രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

prp

Related posts

Leave a Reply

*