വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബത്തേരിയില്‍ ബ​ന്ധു​വീ​ട്ടി​ല്‍ വി​രു​ന്നി​നെ​ത്തി​യ ആ​ദി​വാ​സി ബാലനെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന സംഭവം ഇന്ന് പുലര്‍ച്ചെയുണ്ടായിരുന്നു. മേഖലയിലെ അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍.

മു​തു​മ​ല പു​ലി​യാ​രം കാ​ട്ടു​നാ​യ്ക കോ​ള​നി​യി​ലെ ച​ന്ദ്ര​ന്‍റെ മ​ക​ന്‍ മ​ഹേ​ഷ് (​മാ​ര​ന്‍-11) നെ​യാ​ണ് കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന​ത്. ചൊവ്വാഴ്ച രാ​ത്രി ഏ​ഴോ​ടെ പൊ​ന്‍​കു​ഴി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ വി​രു​ന്നുവ​ന്ന​താ​യി​രു​ന്നു മഹേഷ്. ഇ​ന്ന് പുലര്‍ച്ചെ കോ​ള​നി​ക്ക് 150 മീ​റ്റ​ര്‍ അ​ക​ലെ വ​ച്ചാ​ണ് കാ​ട്ടാ​ന കുട്ടിയെ കു​ത്തു​ക്കൊ​ന്ന​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് കൊ​ണ്ടു​പോ​കാ​ന്‍ അനുവദിക്കാതെ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മോ​ര്‍​ച്ച​റി​യി​ല്‍ എ​ത്തി​യ വ​യ​നാ​ട് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ സാ​ജ​നെ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞുവയ്ക്കുകയും ചെയ്തു.

 

 

 

prp

Related posts

Leave a Reply

*