ഇത് രണ്‍ബീര്‍ അല്ല, സഞ്ജയ് ദത്ത്; ‘സഞ്ജു’വിന്‍റെ ട്രെയിലര്‍ എത്തി

സഞ്ജയ് ദത്തിന്‍റെ ജീവിതകഥ പറയുന്ന സിനിമ ‘സഞ്ജു’ ട്രെയിലര്‍ പുറത്ത്. രണ്‍ബീര്‍ കപൂറിന്‍റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. ഒറ്റ നോട്ടത്തില്‍ രണ്‍ബീറിനെ കണ്ടാല്‍ സഞ്ജയ് ദത്ത് ആണെന്നേ പറയൂ. ശരീരഭാഷയിലും ഗംഭീര മേക്ക്ഓവറാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നത്.

ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്. ഹിറാനിയുടെ ഏറ്റവും മികച്ച ചിത്രമാകും സഞ്ജുവെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്‍റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ രണ്‍ബീറിലൂടെ ഓര്‍മിക്കാനാകും. സിനിമയിലെ ഒരുഭാഗത്തിനായി ശരീരഭാരം കൂട്ടുകയും ചെയ്തു.

മയക്കുമരുന്നിന് അടിമയായതും ജയിലില്‍ പൊലീസുകാര്‍ക്കു മുന്നില്‍ നഗ്‌നായതും അങ്ങനെ സഞ്ജയ് ദത്തിന്‍റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളെല്ലാം സിനിമയില്‍ പുനവതരിപ്പിക്കുന്നു. മകനായും സുഹൃത്തായും കാമുകനായുമൊക്കെ സഞ്ജയ് ദത്തിനെ രണ്‍ബീര്‍ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

പരേഷ് രാവല്‍, ദിയ മിര്‍സ, സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ, മനീഷ കൊയ്‌രാള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അഭിജിത്ത് ജോഷിയുടെ തിരക്കഥയില്‍ വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ 29ന് ചിത്രം തിയറ്ററുകളിലെത്തും.

 

Related posts

Leave a Reply

*