ഇത് രണ്‍ബീര്‍ അല്ല, സഞ്ജയ് ദത്ത്; ‘സഞ്ജു’വിന്‍റെ ട്രെയിലര്‍ എത്തി

സഞ്ജയ് ദത്തിന്‍റെ ജീവിതകഥ പറയുന്ന സിനിമ ‘സഞ്ജു’ ട്രെയിലര്‍ പുറത്ത്. രണ്‍ബീര്‍ കപൂറിന്‍റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. ഒറ്റ നോട്ടത്തില്‍ രണ്‍ബീറിനെ കണ്ടാല്‍ സഞ്ജയ് ദത്ത് ആണെന്നേ പറയൂ. ശരീരഭാഷയിലും ഗംഭീര മേക്ക്ഓവറാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്. ഹിറാനിയുടെ ഏറ്റവും മികച്ച ചിത്രമാകും സഞ്ജുവെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്‍റെ ആദ്യ ചിത്രമായ […]

‘വീരേ ദി വെഡ്ഡിങി’ന് എ സര്‍ട്ടിഫിക്കറ്റ്; അതീവ സന്തോഷത്തില്‍ നായികമാര്‍

ബോളിവുഡില്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് ‘വീരേ ദി വെഡ്ഡിങ്’. യുവതികളുടെ ആഘോഷത്തിന്‍റെ കഥപറയുന്ന സിനിമ ഏറെ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. സ്ത്രീപക്ഷ സിനിമയെന്ന വിധത്തില്‍ എത്തുന്ന സിനിമക്ക് എ സര്‍ട്ടിഫിക്കറ്റാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതില്‍ പരാതി പറയാനൊന്നും സെന്‍സര്‍ ബോര്‍ഡിനെ കുറ്റം പറയുകയും ചെയ്യുന്നവരാണ് സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ. പക്ഷേ കരീന, സോനം, സ്വരാ ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവര്‍ നായികമാരാകുന്ന ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കാന്‍ പോകുന്നതെന്നറിഞ്ഞതോടെ അതീവ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരെന്നാണ് റിപ്പോര്‍ട്ടുകള്‍. എ […]

ഐശ്വര്യയ്ക്ക് പിന്നാലെ കാനില്‍ തിളങ്ങി നവവധു സോനം കപൂര്‍; ചിത്രങ്ങള്‍ കാണാം

ഐശ്വര്യയ്ക്ക് പിന്നാലെ കാനില്‍ തിളങ്ങി നവവധു സോനം കപൂര്‍. ആരെയും അമ്പരപ്പിക്കും വിധം സുന്ദരിയായിരുന്നു കാനിലെ റെഡ് കാര്‍പ്പെറ്റില്‍ സോനം. മെഹന്ദി മായാത്ത കൈകളുമായി ഓഫ് വൈറ്റ് ലെഹങ്കയണിഞ്ഞാണ് സോനം റെഡ് കാര്‍പ്പറ്റിലെത്തിയത്. കാതില്‍ തന്‍റെ വെഡ്ഡിംഗ് റിംഗിന് സമാനമായ കമ്മലുകളാണ് സോനം അണിഞ്ഞത്. മെയ് എട്ടിനാണ് സോനം ബിസിനസ്സുകാരനായ ആനന്ദ് അഹൂജയെ വിവാഹം ചെയ്തത്.   നേരത്തേ ബട്ടര്‍ഫ്‌ലൈ ഗൗണിലും സില്‍വര്‍ ഗൗണിലുമെത്തി ഐശ്വര്യ ആരാധകരെ ഞെട്ടിച്ചിരുന്നു. ആദ്യ ദിനം മകളുമൊത്താണ് താരം എത്തിയത്. മകളെ […]

പാവാടയ്ക്ക് പകരം പാന്‍റ്; സോനം കപൂറിന്‍റെ വിവാഹ റിസപ്ഷനില്‍ താരം രേഖ- VIDEO

സോനം കപൂറിന്‍റെ വിവാഹ റിസപ്ഷന്‍ യഥാര്‍ത്ഥത്തില്‍ ഫാഷന്‍ ഷോയായിരുന്നു. പുതിയ മോഡല്‍ വസ്ത്രങ്ങളും ആഭരണങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ബോളിവുഡ് താരങ്ങള്‍ക്ക് ലഭിച്ച മികച്ച അവസരമായിരുന്നു. ഇന്തോ-വെസ്‌റ്റേണ്‍ വസ്ത്രമാണ് റിസപ്ഷന്‍ കോഡായി കപൂര്‍ ഫാമിലി തെരഞ്ഞെടുത്തത്. അതിനനുസരിച്ചാണ് താരങ്ങള്‍ എത്തിയതും. ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി രേഖയായിരുന്നു. എന്നും കാഞ്ചീവരം സാരിയില്‍ നിറയെ ആഭരണങ്ങളുമിട്ടാണ് രേഖ പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുള്ളത്. ആ പതിവ് സോനത്തിന്‍റെ ചടങ്ങിലും തെറ്റിച്ചില്ല. പക്ഷേ പുതിയ പരീക്ഷണവുമായാണ് താരം എത്തിയത്. പാവാടയ്ക്ക് പകരം പാന്റിട്ടാണ് നടി സാരിയുടുത്തിരിക്കുന്നത്. മുള്‍ഭാഗം […]

സോനം കപൂര്‍ വിവാഹിതയായി; ചടങ്ങില്‍ പങ്കെടുത്ത് ബോളിവുഡ് താരങ്ങള്‍- VIDEO

ബോളിവുഡ് നടന്‍ അനില്‍ കപൂറിന്‍റെ മകളും നടിയുമായ സോനം കപൂര്‍ വിവാഹിതയായി.  ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരന്‍. സോനത്തിന്‍റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍വച്ച്‌ സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. രാവിലെ 11 മണിക്കായിരുന്നു വിവാഹ ചടങ്ങുകള്‍. ചുവന്ന നിറത്തിലുള്ള ലെഹങ്കയാണ് സോനം ധരിച്ചത്. പാരമ്പര്യ രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞു. അനുരാധ വാകില്‍ ആണ് സോനത്തിനായി മനോഹരമായ ലെഹങ്ക ഒരുക്കിയത്. സ്വര്‍ണ നിറത്തിലുള്ള ഷെര്‍വാണിയാണ് ആനന്ദ് ധരിച്ചത്. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, […]

മെഹന്തി ചടങ്ങില്‍ പാട്ടും ഡാന്‍സുമായി സോനവും കൂട്ടരും- VIDEO

ബോളിവുഡ് നടി സോനം കപൂറിന്‍റെ മെഹന്തി ചടങ്ങ് ഗംഭീരമായി. നിരവധി ബോളിവുഡ് താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. പാട്ടും കൂത്തുമായി സോനവും ആനന്ദും തങ്ങളുടെ വിവാഹ ചടങ്ങുകള്‍ അടിച്ചുപൊളിച്ചു. പ്രമുഖ ഡിസൈനര്‍ ബ്രാന്റായ അബു ജനി സന്ദീപ് ഖോസ്ലയുടെ വസ്ത്രമാണ് സോനം മെഹന്ദിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഐവറിയും വെള്ളയും ഗോള്‍ഡും ഇടകലര്‍ന്ന ലെഹങ്കയില്‍ വെള്ളരിപ്രാവിനെ പോലെ സുന്ദരിയായാണ് സോനം പ്രത്യക്ഷപെട്ടത്.