ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത നടിയാണ് കത്രീന കൈഫ്: അനുഷ്‌ക ശര്‍മ്മ

ബോളിവുഡ് സിനിമാ ലോകത്ത് സഹതാരത്തെ അഭിനന്ദിക്കുക എന്നത് വളരെ അപൂര്‍വ്വമായ സംഭവമാണ്. എന്നാല്‍ ഇത്തവണ കത്രീന കൈഫിനെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ. സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത നടിയാണ് കത്രീന കൈഫെന്നാണ് അനുഷ്‌ക ശര്‍മ്മയുടെ അഭിപ്രായം. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പമാണ്. അവര്‍ വളരെ ഊര്‍ജ്ജസ്വലയാണ്. അതുകൊണ്ട് തന്നെ കത്രീനയുടെ സാന്നിധ്യം വളരെ കംഫര്‍ട്ട് ആയി തോന്നിയിരുന്നുവെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു. ഷാരൂഖ് ഖാന്‍ കുള്ളനായി എത്തുന്ന പുതിയ ചിത്രം സീറോയില്‍ നായികമാരായി എത്തുന്നത് അനുഷ്‌കയും […]

അനുഷ്‌ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ചെന്നൈ: ഏറെ ആരാധകരുള്ള നടി അനുഷ്‌ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം പിടിപെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമാ താരമെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയെന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് അനുഷ്‌ക. രോഗ വിവരം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും അനുഷ്‌കയ്ക്ക് പിന്തുണയുമായി ധാരാളം ആരാധകര്‍ എത്തുന്നുണ്ട്. നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്‍റെ ഭാഗം പുറത്തേക്ക് തള്ളി വരുന്നതാണ് ബള്‍ജിങ് ഡിസ്‌ക് എന്ന ഈ രോഗത്തിനുള്ള […]

ഇത് രണ്‍ബീര്‍ അല്ല, സഞ്ജയ് ദത്ത്; ‘സഞ്ജു’വിന്‍റെ ട്രെയിലര്‍ എത്തി

സഞ്ജയ് ദത്തിന്‍റെ ജീവിതകഥ പറയുന്ന സിനിമ ‘സഞ്ജു’ ട്രെയിലര്‍ പുറത്ത്. രണ്‍ബീര്‍ കപൂറിന്‍റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. ഒറ്റ നോട്ടത്തില്‍ രണ്‍ബീറിനെ കണ്ടാല്‍ സഞ്ജയ് ദത്ത് ആണെന്നേ പറയൂ. ശരീരഭാഷയിലും ഗംഭീര മേക്ക്ഓവറാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്. ഹിറാനിയുടെ ഏറ്റവും മികച്ച ചിത്രമാകും സഞ്ജുവെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്‍റെ ആദ്യ ചിത്രമായ […]

അനുഷ്‌കയ്ക്ക് ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് പുരസ്‌കാരം

മുംബൈ: ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് പുരസ്‌കാരം അനുഷ്‌ക ശര്‍മ്മയ്ക്ക്. മികച്ച അഭിനേത്രിയെന്നതും ശ്രദ്ധേയമായ സിനിമകള്‍ നിര്‍മ്മിച്ചതും പരിഗണിച്ചാണ് ബോളിവുഡ് താരം പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്‍എച്ച്‌ 10, ഫില്ലോരി എന്നീ ചിത്രങ്ങളും അടുത്തിടെ ഹൊറര്‍ ചിത്രമായ പാരിയുമാണ് അനുഷ്‌കയുടേതായി പുറത്തിറങ്ങിയത്. സഹോദരന്‍ കര്‍ണേഷ് ശര്‍മ്മയുമായി ചേര്‍ന്നാണ് അനുഷ്‌ക മൂന്ന് ചിത്രങ്ങളും നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിന് പുറമേ മൂന്ന് ചിത്രങ്ങളിലും പ്രധാനവേഷം അവതരിപ്പിച്ചിരിക്കുന്നതും അനുഷ്‌ക തന്നെയാണ്. അനുഷ്‌കയെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്‍റെ ഭാര്യയുടെ ഏറ്റവും മികച്ച ചിത്രമാണ് പാരിയെന്നും […]

ഹൊറര്‍ ചിത്രവുമായി അനുഷ്ക ശര്‍മ; ‘പാരി’യുടെ പുതിയ ടീസര്‍ പുറത്ത്

അനുഷ്ക ശര്‍മ്മ നായികയാകുന്ന ഹൊറര്‍ ചിത്രം പാരിയുടെ പുതിയ ടീസര്‍ പുറത്തെത്തി. ഭയാനകമാം വിധം കാട്ടിലൂടെ നടന്നു നീങ്ങുന്ന അനുഷ്കയെയാണ് ടീസറില്‍ കാണാനാവുക. കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍. അനുഷ്കയുടെ തന്നെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്ളേറ്റ് ഫിലിംസാണ് പാരി ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ സ്ളേറ്റ് ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് പാരി. മാര്‍ച്ച്‌ 2ന് ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.      

‘മൈ വണ്‍ ആന്‍റ് ഓണ്‍ലി’; അനുഷ്കയ്ക്ക് കോഹ്ലിയുടെ പ്രണയസമ്മാനം

സിനിമാ- കായികലോകത്തെ ആരാധകര്‍ ഉറ്റുനോക്കിയ പ്രണയമായിരുന്നു  കോഹ്ലിയുടെയും  അനുഷ്കയുടെയും. ഇവരുടെ വിവാഹവും ആരാധകര്‍ ആഘോഷിച്ചതാണ്. വിവാഹത്തിനു ശേഷവും പാപ്പരാസികള്‍ ഇരുവരെയും വിടാതെ പിന്തുടരുകയായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചുകൊണ്ട് ഈ പ്രണയജോഡികളുടെ ചിത്രം വൈറാലായികൊണ്ടിരിക്കുകയാണ്. ഇരുവരും കെട്ടിപ്പിടിച്ച്‌ ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. My one and only! ♥️?♥️ A post shared by Virat Kohli (@virat.kohli) on Feb 20, 2018 at 12:14am PST പശ്ചാത്തലത്തിലെ ചുമരിലുള്ള ചിത്രത്തെ അനുകരിക്കുന്ന […]

കോഹ്ലിക്കും അനുഷ്കക്കും രാജ്യസ്നേഹമില്ലെന്ന് ബി.ജെ.പി എംഎല്‍എ

ഭോപ്പാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മയ്ക്കും രാജ്യസ്നേഹമില്ലെന്ന് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍എ പന്നാലാല്‍ ഷാകിയയുടെ വിചിത്ര ആരോപണം. രാജ്യസ്നേഹമുണ്ടായിരുന്നുവെങ്കില്‍ ഇരുവരും ഇറ്റലിയില്‍വെച്ച്‌ വിവാഹം നടത്തില്ലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയില്‍ നിന്നാണ് കോഹ്ലി പണവും പദവിയും നേടിയത്. എന്നാല്‍ വിവാഹം നടത്തിയത് ഇറ്റലിയിലും. കോടിക്കണക്കിന് പണമാണ് മറ്റ് രാജ്യത്തിന് നല്‍കിയത്. രാമന്‍െറയും കൃഷ്ണന്‍റെയും വിക്രമാദിത്യന്‍റെയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിതെന്നും എന്നാല്‍, കോഹ്ലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരു പുറം […]

ആരാധകരുടെ കാത്തിരിപ്പിന് വിട; അനുഷ്ക ഇനി വിരാടിന് സ്വന്തം-VIDEO

നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അനുഷ്ക വിരാടിന് സ്വന്തം. ബോളിവുഡിന്‍റെ പ്രിയനടിയും കാമുകിയുമായ അനുഷ്ക ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി താലിചാര്‍ത്തിയത് ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്കനില്‍. ഇവിടെ ബോര്‍ഗോ ഫിനോച്ചിയോ റിസോര്‍ട്ടിലായിരുന്നു വിവാഹം. സാക്ഷിയായി ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്ലിയെ വിടര്‍ന്ന റോസാപ്പൂക്കള്‍ കോര്‍ത്ത വരണമാല്യമണിയിക്കാനൊരുങ്ങുന്ന അനുഷ്കയുടെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി. 2013 ല്‍ ഒരു ഷാംപൂവിന്‍റെ പരസ്യചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോള്‍ മൊട്ടിട്ട ക്രിക്കറ്റ്ബോളിവുഡ് […]