അനുഷ്‌കയ്ക്ക് ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് പുരസ്‌കാരം

മുംബൈ: ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് പുരസ്‌കാരം അനുഷ്‌ക ശര്‍മ്മയ്ക്ക്. മികച്ച അഭിനേത്രിയെന്നതും ശ്രദ്ധേയമായ സിനിമകള്‍ നിര്‍മ്മിച്ചതും പരിഗണിച്ചാണ് ബോളിവുഡ് താരം പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം എന്‍എച്ച്‌ 10, ഫില്ലോരി എന്നീ ചിത്രങ്ങളും അടുത്തിടെ ഹൊറര്‍ ചിത്രമായ പാരിയുമാണ് അനുഷ്‌കയുടേതായി പുറത്തിറങ്ങിയത്. സഹോദരന്‍ കര്‍ണേഷ് ശര്‍മ്മയുമായി ചേര്‍ന്നാണ് അനുഷ്‌ക മൂന്ന് ചിത്രങ്ങളും നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിന് പുറമേ മൂന്ന് ചിത്രങ്ങളിലും പ്രധാനവേഷം അവതരിപ്പിച്ചിരിക്കുന്നതും അനുഷ്‌ക തന്നെയാണ്.

അനുഷ്‌കയെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്‍റെ ഭാര്യയുടെ ഏറ്റവും മികച്ച ചിത്രമാണ് പാരിയെന്നും വിരാട് കൂട്ടിച്ചേര്‍ത്തു. ”എന്‍റെ ഭാര്യയുടെ എക്കാലത്തെയും മികച്ച സിനിമയാണിത്. അല്‍പം പേടി തോന്നി. പക്ഷെ അനുഷ്‌ക, നിന്നെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു”- താരം ട്വിറ്ററില്‍ കുറിച്ചു. സ്വന്തം ബാനറില്‍ മറ്റ് മൂന്ന് ചിത്രങ്ങള്‍ കൂടി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അനുഷ്‌ക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

prp

Related posts

Leave a Reply

*