കോഹ്ലിക്കും അനുഷ്കക്കും രാജ്യസ്നേഹമില്ലെന്ന് ബി.ജെ.പി എംഎല്‍എ

ഭോപ്പാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മയ്ക്കും രാജ്യസ്നേഹമില്ലെന്ന് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍എ പന്നാലാല്‍ ഷാകിയയുടെ വിചിത്ര ആരോപണം.

രാജ്യസ്നേഹമുണ്ടായിരുന്നുവെങ്കില്‍ ഇരുവരും ഇറ്റലിയില്‍വെച്ച്‌ വിവാഹം നടത്തില്ലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയില്‍ നിന്നാണ് കോഹ്ലി പണവും പദവിയും നേടിയത്. എന്നാല്‍ വിവാഹം നടത്തിയത് ഇറ്റലിയിലും. കോടിക്കണക്കിന് പണമാണ് മറ്റ് രാജ്യത്തിന് നല്‍കിയത്.

രാമന്‍െറയും കൃഷ്ണന്‍റെയും വിക്രമാദിത്യന്‍റെയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിതെന്നും എന്നാല്‍, കോഹ്ലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരു പുറം രാജ്യത്തെ ആശ്രയിക്കേണ്ടി വന്നു എന്നും പന്നാലാല്‍ വിമര്‍ശിച്ചു. ഡിസംബര്‍ പതിനൊന്നിന് ഇറ്റലിയിലെ ടസ്കാനിയില്‍വെച്ചായിരുന്നു വിരാട്-അനുഷ്ക വിവാഹം.

 

 

prp

Related posts

Leave a Reply

*