ഹൊറര്‍ ചിത്രവുമായി അനുഷ്ക ശര്‍മ; ‘പാരി’യുടെ പുതിയ ടീസര്‍ പുറത്ത്

അനുഷ്ക ശര്‍മ്മ നായികയാകുന്ന ഹൊറര്‍ ചിത്രം പാരിയുടെ പുതിയ ടീസര്‍ പുറത്തെത്തി. ഭയാനകമാം വിധം കാട്ടിലൂടെ നടന്നു നീങ്ങുന്ന അനുഷ്കയെയാണ് ടീസറില്‍ കാണാനാവുക.

കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍.

അനുഷ്കയുടെ തന്നെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്ളേറ്റ് ഫിലിംസാണ് പാരി ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ സ്ളേറ്റ് ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് പാരി. മാര്‍ച്ച്‌ 2ന് ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

 

 

 

Related posts

Leave a Reply

*