പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുന്നു. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയില്‍ പ്രതിഷേധപ്രകടനം.
പ്രതിഷേധത്തിനിടയിലേക്ക് മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് പ്രതിഷേധക്കാര്‍ തടഞ്ഞു. അഗളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപമാണ് ആംബുലന്‍സ് തടഞ്ഞത്. പ്രതികളെ പിടികൂടിയശേഷം മധുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്താല്‍മതിയെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ആംബുലന്‍സ് തടഞ്ഞത്.
പിന്നീട് നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം കൊണ്ടു പോയി.

