സി.പി ജലീലിന്‍റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പോലീസിന്‍റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സി.പി ജലീലിന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ തലയ്ക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം. തലയ്ക്ക് പിറകിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസ്ഥലത്ത് നിന്നും ടര്‍പഞ്ചര്‍ എന്ന തോക്ക് കണ്ടെത്തിയിട്ടുണ്ടെന്നും ഒരേസമയം ഒരൊറ്റ ഉണ്ട മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ തോക്കുപയോഗിച്ച്‌ ആനയെ വരെ കൊല്ലാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ തോക്കില്‍ ഉപയോഗിക്കുന്ന […]

വയനാട്ടില്‍ സൂര്യതാപ ഭീഷണി; നേരിട്ട് വെയിലേല്‍ക്കരുതെന്ന് മുന്നറിയിപ്പ്

വയനാട് : പകല്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സൂര്യതാപ ഭീഷണി ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട് ജില്ലയിലാണ് സൂര്യതാപ ഭീഷണിയുള്ളത്. ജില്ലയിലെ നിര്‍മ്മാണമേഖലയിലും മറ്റും പകല്‍ സമയം ജോലി ക്രമീകരണം നടത്തി ഉത്തരവിറക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റിരുന്നു. കാലാവസ്ഥ മാറ്റം കാരണം വയനാട് ജില്ലയില്‍ പകല്‍ ചൂട് ക്രമാതീതമായി കൂടുകയാണ്. ജില്ലയില്‍ 2 പേര്‍ക്ക് ഈ വേനലില്‍ ഇതുവരെ സൂര്യാതപമേറ്റു. മേപ്പാടിയിലും വാളാടും […]

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി വി വസന്തകുമാറിന്‍റെ കുടുംബത്തെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. ഒമ്പത് മണിക്ക് വസന്തകുമാറിനയെ തൃക്കൈപറ്റയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ പി ജയരാജനും ഉണ്ടായിരുന്നു. വസന്തകുമാറിന്‍റെ കുടുംബവുമായി സംസാരിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു. വസന്തകുമാറിന്‍റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഷീനയ്ക്ക് യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് തസ്തികയില്‍ ജോലി നല്‍കാനായിരുന്നു തീരുമാനം. […]

വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ കുടീരത്തില്‍ ആദരവര്‍പ്പിച്ച് മമ്മൂട്ടി

വയനാട്: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി. വസന്തകുമാറിന്‍റെ വസതിയില്‍ മമ്മൂട്ടി എത്തി. പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി ലക്കിടിയിലെ വസന്തകുമാറിന്‍റെ വീട്ടിലെത്തിയത്. വസന്തകുമാറിന്‍റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി ഏറെനേരം ഇവര്‍ക്കൊപ്പം ചിലവഴിച്ചു. പിന്നീട് വസന്തകുമാറിന്‍റെ ശവകുടീരത്തില്‍ എത്തി മമ്മൂട്ടി ആദരവര്‍പ്പിച്ചു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിരിക്കുന്നത്. നടന്നാണ് താരം അവിടേയ്ക്ക് എത്തിയത്. നടന്‍ അബു സലിം, ബിജോ അലക്‌സാണ്ടര്‍ (ഡെപ്യൂട്ടി സൂപ്രണ്ട് സ്‌പെഷല്‍ ബ്രാഞ്ച് […]

വയനാട് പീഡനം: കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജ് കീഴടങ്ങി

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജ് കീഴടങ്ങി. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി മുമ്പാകെയാണ് ഒ.എം.ജോര്‍ജ് കീഴടങ്ങിയത്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്‍റുമാണ് ഒ.എം.ജോര്‍ജ്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പെണ്‍കുട്ടിയെ ഇയാള്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ഒ.എം.ജോര്‍ജിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പീഡന […]

‘ഒ. എം ജോര്‍ജ് 15 വയസ്സു മുതല്‍ തന്നെ പീഡിപ്പിച്ചു’; പെണ്‍കുട്ടിയുടെ മൊഴി

സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയനാട് ജില്ലാ ഡിസിസി അംഗം ഒ എം ജോര്‍ജിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കി. 15 വയസ് മുതല്‍ ഒന്നര വര്‍ഷത്തോളം ഒ എം ജോര്‍ജ് തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനും പോലീസിനും മൊഴി നല്‍കിയിരുന്നത്. ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മോഴിയിലും ഇതേ നിലപാടില്‍ പെണ്‍കുട്ടി ഉറച്ചുനിന്നു. എതിര്‍ത്തിട്ടും ആരെയെങ്കിലും അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം തുടര്‍ന്നുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. നഗ്ന ചിത്രങ്ങള്‍ […]

വയനാട് പീഡനം: ഡിസിസി മുന്‍ സെക്രട്ടറി ഒ.എം.ജോര്‍ജിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

വയനാട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്ന സംഭവത്തില്‍ ഡിസിസി മുന്‍ സെക്രട്ടറി ഒ. എം. ജോര്‍ജിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 17 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഒ.എം.ജോര്‍ജിനെതിരെ നടപടിയെടുത്തത്. കേസ് ഒതുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെതിരെയും അന്വേഷണം നടത്തും. ഒ.എം.ജോര്‍ജിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീട്ടില്‍ […]

എം.ഐ ഷാനവാസ് എംപിയുടെ ആരോഗ്യനില ഗുരുതരം

വയനാട്: കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ എം.ഐ. ഷാനവാസിന്‍റെ  നില ഗുരുതരമെന്ന് ആശുപത്രിവൃത്തങ്ങള്‍. കരള്‍ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ എം.ഐ. ഷാനവാസ് ചെന്നൈ ക്രോംപേട്ട് ഡോ. റേല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്‍ററില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നത്. നവംബര്‍ ഒന്നിന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടിരുന്നുവെങ്കിലും അണുബാധയെത്തുടര്‍ന്ന് തിങ്കളാഴ്ചയോടെ വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു. അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ്ദ നിലയില്‍ നേരിയ […]

മാനന്തവാടിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട്: മാനന്തവാടിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും മരിച്ചനിലയില്‍ കണ്ടെത്തി. വീടിന് മുന്നിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിലായിരുന്നു കണ്ടത്. വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പോലീസ് ദിവസങ്ങളായി അന്വേഷിച്ചുവരികയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ചൂട്ടക്കടവിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കെല്ലൂര്‍ കാരാട്ട്കുന്ന് പരേതനായ കട്ടക്കാലന്‍ മൂസയുടെ മകന്‍ നിസാമാണ് മരിച്ചത്.ഈ മാസം ഒന്ന് മുതലാണ് നിസാമിനെ കാണാതാകുന്നത്. മൃതദേഹത്തിനടുത്ത് നിന്നും ലഭിച്ച ബാഗില്‍ […]

വയനാട്ടില്‍ മദ്യം കഴിച്ച് 3 പേര്‍ മരിക്കാനിടയായ സംഭവം; ഒരാള്‍ അറസ്റ്റില്‍

വയനാട്: വെള്ളമുണ്ടയിയില്‍ വിഷ മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശിയായ സന്തോഷ്‌ ആണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വെള്ളമുണ്ട സ്വദേശികളായ പ്രസാദ്, പ്രമോദ്, തിക്കനായി എന്നിവരാണ് മരിച്ചത്. കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സജിത്ത് എന്നയാളെ കൊല്ലാനായിരുന്നു ഇയാള്‍ മദ്യത്തില്‍ വിഷം കലര്‍ത്തിയത്. എന്നാല്‍ ഇയാളെ  കൊല്ലാനുള്ള ശ്രമം എന്തിനായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. മദ്യം എത്തിച്ചത് കര്‍ണ്ണാടകയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി. സജിത്തിനെ ചോദ്യം ചെയ്തുവരികയാണ്.