വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം

യനാട് പരിസരത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം. സ്ത്രീകള്‍ ഉള്‍പ്പെടെ ആയുധധാരികളായ മൂന്നംഗ സംഘമാണ് എത്തിയത്. വൈത്തിരി പൂക്കോട് വെറ്റിനറി കോളേജ് ഗേറ്റിന് സമീപം സ്‌ഫോടക വസ്തുവിന് സമാന പദാര്‍ത്ഥം കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. ഇവിടെ മാവോയിസ്റ്റ് അനുകൂല ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ക്യാമ്പസില്‍ മാവോയിസ്റ്റുകളെത്തിയത്. ഇവര്‍ വിദ്യാര്‍ത്ഥികളായി സംസാരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മുദ്രാവാക്യം വിളിച്ചതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തൊഴിലാളികളും കര്‍ഷകരും ആദിവാസികളും ബുദ്ധി ജീവികളും മറ്റ് അധ്വാനിക്കുന്ന മുഴുവന്‍ ജനങ്ങളും ജനകീയ യുദ്ധത്തില്‍ […]

കടബാധ്യത; വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട്: കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപറ്റ രാമദാസാണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിലും സ്വാശ്രയസംഘങ്ങളിലും ഉള്‍പ്പെടെ രാമദാസിന് കടബാധ്യതയുണ്ടായിരുന്നു. വയനാട്ടില്‍ മുന്‍പും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തെ പേമാരി ദുരിതത്തിലാഴ്ത്തിയപ്പോള്‍ കൃഷി ചെയ്തു ജീവിക്കുന്നവരൊക്കെ പ്രതിസന്ധിയിലാണ്. വീടും കൃഷിയും നശിച്ച അവസ്ഥയില്‍ എങ്ങനെ ജീവിക്കുമെന്ന സ്ഥിതിയിലാണ്. ഇതിനുപുറമെ കടങ്ങളും. വേണ്ട നടപടികള്‍ എടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സ്ഥിതിരൂക്ഷമാകും.

വയനാട്ടിലെ നവദമ്പതികളുടെ കൊലപാതകം: പ്രതി പിടിയില്‍

വയനാട്: വയനാട് വെള്ളമുണ്ട പന്ത്രണ്ടാം മൈലില്‍ രണ്ടു മാസം മുമ്പ് നവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. തൊട്ടില്‍ പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനാണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളമുണ്ട പുരിഞ്ഞി സ്വദേശികളായ വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയും കൊല്ലപ്പെട്ട സംഭവത്തിലാണ് വിശ്വനാഥന്‍ പിടിയിലായിരിക്കുന്നത്. കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന് മൂ​ന്ന് മാ​സം മു​ന്‍​പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം നടന്നത്. ജൂലൈ 6നാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ ക്വട്ടേഷന്‍ മുതല്‍ തീവ്രവാദ ബന്ധം വരെ […]

കനത്തമഴ: വയനാട്ടില്‍ 3 മരണം

വയനാട് : ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വയനാട്ടില്‍ മൂന്നുപേര്‍ മരിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ വയനാട്ടില്‍ ജില്ലാ കലക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് വൈത്തിരി ലക്ഷംവീട് കോളനിയിലെ ജോര്‍ജിന്‍റെ ഭാര്യ ലില്ലി (62), തലപ്പുഴ പുതിയിടത്ത് മംഗലശേരി റസാഖ് (40) ഭാര്യ സീനത്ത് (35) എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ മണ്ണിനടിയില്‍പെട്ട ഇരുവരെയും ഫയര്‍ഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വെള്ളത്താല്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി ഇടപെട്ട് […]

വയനാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ക​ല്‍​പ്പ​റ്റ വെ​ള്ള​മു​ണ്ട​യ്‌​ക്ക് സ​മീ​പം മ​ക്കി​യാ​ട് ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ദ​മ്ബ​തി​ക​ളെ വെട്ടിക്കൊലപ്പെടുത്തി. മ​ക്കി​യാ​ട് 12-ാം മൈ​ല്‍ മൊ​യ്തു​വി​ന്‍റെ മ​ക​ന്‍ ഉ​മ്മ​റി​നെ​യും ഭാ​ര്യ​യെ​യു​മാ​ണ് വെള്ളിയാഴ്ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​മ്മ​റി​ന്‍റെ മാ​താ​വി​നും വെ​ട്ടേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ള​മു​ണ്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.      

നിപ്പ; വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 5 വരെ അവധി

വയനാട്: കോഴിക്കോട് നിപ്പാ വൈറസ് മരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചാം തിയ്യതി വരെ അടച്ചിടും. ജില്ലാ കള്കടറുടെതാണ് ഉത്തരവ്. നിപ്പാ വൈറസ് ബാധകണക്കിലെടുത്ത് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടിയിരുന്നു. കോഴിക്കോട് ജൂണ്‍ അഞ്ചിനും മലപ്പുറത്ത് ജൂണ്‍ ആറിനുമാണ് തുറക്കാന്‍ തീരുമാനിച്ചത്. സ്‌കൂളുകള്‍, കോളജുകള്‍, പ്രഫഷനല്‍ കോളജുകള്‍, പരീക്ഷാപരിശീന കേന്ദ്രങ്ങള്‍, മദ്രസകള്‍, അങ്കണവാടികള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം കോഴിക്കോട്ട് ജില്ലയില്‍ ജൂണ്‍ അഞ്ചിന് സ്‌കൂള്‍ തുറക്കണമോ […]

വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബത്തേരിയില്‍ ബ​ന്ധു​വീ​ട്ടി​ല്‍ വി​രു​ന്നി​നെ​ത്തി​യ ആ​ദി​വാ​സി ബാലനെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന സംഭവം ഇന്ന് പുലര്‍ച്ചെയുണ്ടായിരുന്നു. മേഖലയിലെ അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍. മു​തു​മ​ല പു​ലി​യാ​രം കാ​ട്ടു​നാ​യ്ക കോ​ള​നി​യി​ലെ ച​ന്ദ്ര​ന്‍റെ മ​ക​ന്‍ മ​ഹേ​ഷ് (​മാ​ര​ന്‍-11) നെ​യാ​ണ് കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന​ത്. ചൊവ്വാഴ്ച രാ​ത്രി ഏ​ഴോ​ടെ പൊ​ന്‍​കു​ഴി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ വി​രു​ന്നുവ​ന്ന​താ​യി​രു​ന്നു മഹേഷ്. ഇ​ന്ന് പുലര്‍ച്ചെ […]

താമരശ്ശേരിയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നു

വായനാട്: താമരശേരിയില്‍ അനധികൃതമായി വനഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ട് വനംവകുപ്പ് ഒഴിപ്പിച്ചു. താമരശേരി സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള ഹൈലൈഫ് എന്ന റിസോര്‍ട്ടാണ് ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന്‍റെ സഹായത്തോടെ ഒഴിപ്പിച്ചത്. റിസോര്‍ട്ട് പൂട്ടി സീല്‍ വച്ചു. വനംവകുപ്പിന്‍റെ പത്തേക്കര്‍ ഭൂമി കൈയേറിയാണ് അബ്ദുള്ള റിസോര്‍ട്ട് പണിതത്. 2003 മുതല്‍ ഈ റിസോര്‍ട്ട് ഇവിടെ പ്രവര്‍ത്തിച്ചു വരികയായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കബനി പുഴയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

വയനാട്: വയനാട് കബനി മഞ്ഞാടിക്കടവില്‍ തോണി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കബനിഗിരി ചക്കാലക്കല്‍ ബേബി (സ്കറിയ), മക്കളായഅജിത്, ആനി എന്നിവരാണ് മരിച്ചത് മരക്കടവ് മഞ്ഞാടിക്കടവിലായിരുന്നു അപകടമുണ്ടായത്. കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.  

എല്‍.ഡി.എഫ് അവിശ്വാസം പാസായി; കല്‍പ്പറ്റയില്‍ യു.ഡി.എഫിന് ഭരണനഷ്ടം

കല്‍പറ്റ: കല്‍പറ്റ നഗരസഭയില്‍ യു.ഡി.എഫിനെതിരെ സി.പി.എം നേതൃത്വത്തില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 13നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. ജ​ന​താ​ദ​ളി​ന്‍റെ ര​ണ്ട് കൗ​ണ്‍​സി​ല​ര്‍​മാരും കോ​ണ്‍​ഗ്ര​സ്​ വി​മ​ത​നാ​യി മത്സ​രി​ച്ച്‌​ ജ​യി​ച്ച ഒ​രം​ഗവും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ, ചെ​യ​ര്‍​പേ​ഴ്സ​ന്‍ ഉ​മൈ​ബ മൊ​യ്തീ​ന്‍​കു​ട്ടി​യുടെ നേതൃത്വത്തിലുള്ള ഭരണം യു.ഡി.എഫിന് നഷ്ടമായി. ജ​ന​താ​ദ​ള്‍ പി​ന്തു​ണ​യോ​ടെ യു.​ഡി.​എ​ഫ് ഭ​ര​ണം ന​ട​ത്തു​ന്ന കേരളത്തി​ലെ ഏ​ക ന​ഗ​ര​സ​ഭ​യാ​യിരുന്നു​ ക​ല്‍​പ​റ്റ. യു.​ഡി.​എ​ഫി​ന്​ 15ഉം ​എ​ല്‍.​ഡി.​എ​ഫി​ന്​ 12ഉം ​അം​ഗ​ങ്ങ​ളാ​യി​രു​ന്നു ക​ല്‍​പ​റ്റ ന​ഗ​ര​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ജ​ന​താദ​ളി​ന്‍റെ മു​ന്ന​ണി […]