വയനാട്ടിലെ നവദമ്പതികളുടെ കൊലപാതകം: പ്രതി പിടിയില്‍

വയനാട്: വയനാട് വെള്ളമുണ്ട പന്ത്രണ്ടാം മൈലില്‍ രണ്ടു മാസം മുമ്പ് നവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. തൊട്ടില്‍ പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനാണ് പിടിയിലായത്.

മോഷണ ശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളമുണ്ട പുരിഞ്ഞി സ്വദേശികളായ വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയും കൊല്ലപ്പെട്ട സംഭവത്തിലാണ് വിശ്വനാഥന്‍ പിടിയിലായിരിക്കുന്നത്. കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന് മൂ​ന്ന് മാ​സം മു​ന്‍​പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം നടന്നത്.

ജൂലൈ 6നാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ ക്വട്ടേഷന്‍ മുതല്‍ തീവ്രവാദ ബന്ധം വരെ പൊലീസ് സംശയിച്ചിരുന്നവെങ്കിലും ഒടുവില്‍ മോഷമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു. ഇവരുടെ വീട്ടിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ആദ്യം ചോദ്യം ചെയ്തു തുടര്‍ന്ന് കേരളത്തിലെയും തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെയും 283 സ്ഥിരം മോഷ്ടാക്കളെ ചോദ്യം ചെയ്ത് വിരലടയാളം ശേഖരിച്ചു. ഇതിന്‍റെ ശാസ്ത്രിയ പരിശോധനക്കൊടുവിലാണ് തൊട്ടില്‍ പാലം സ്വദേശിയായ വിശ്വനാഥന്‍ അറസ്റ്റിലാകുന്നത്.

ഫാത്തിമയുടെ എട്ട് പവന്‍ സ്വര്‍ണ്ണവും മൊബൈല്‍ ഫോണും നഷ്ടമായിരുന്നു. ഇതെല്ലാം കുറ്റ്യാടിയിലെ കടയില്‍ വിറ്റുവെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കുടുതല്‍ തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

prp

Related posts

Leave a Reply

*