കടബാധ്യത; വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട്: കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപറ്റ രാമദാസാണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിലും സ്വാശ്രയസംഘങ്ങളിലും ഉള്‍പ്പെടെ രാമദാസിന് കടബാധ്യതയുണ്ടായിരുന്നു.

വയനാട്ടില്‍ മുന്‍പും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തെ പേമാരി ദുരിതത്തിലാഴ്ത്തിയപ്പോള്‍ കൃഷി ചെയ്തു ജീവിക്കുന്നവരൊക്കെ പ്രതിസന്ധിയിലാണ്.

വീടും കൃഷിയും നശിച്ച അവസ്ഥയില്‍ എങ്ങനെ ജീവിക്കുമെന്ന സ്ഥിതിയിലാണ്. ഇതിനുപുറമെ കടങ്ങളും. വേണ്ട നടപടികള്‍ എടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സ്ഥിതിരൂക്ഷമാകും.

prp

Related posts

Leave a Reply

*