എല്‍.ഡി.എഫ് അവിശ്വാസം പാസായി; കല്‍പ്പറ്റയില്‍ യു.ഡി.എഫിന് ഭരണനഷ്ടം

കല്‍പറ്റ: കല്‍പറ്റ നഗരസഭയില്‍ യു.ഡി.എഫിനെതിരെ സി.പി.എം നേതൃത്വത്തില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 13നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. ജ​ന​താ​ദ​ളി​ന്‍റെ ര​ണ്ട് കൗ​ണ്‍​സി​ല​ര്‍​മാരും കോ​ണ്‍​ഗ്ര​സ്​ വി​മ​ത​നാ​യി മത്സ​രി​ച്ച്‌​ ജ​യി​ച്ച ഒ​രം​ഗവും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.

ഇതോടെ, ചെ​യ​ര്‍​പേ​ഴ്സ​ന്‍ ഉ​മൈ​ബ മൊ​യ്തീ​ന്‍​കു​ട്ടി​യുടെ നേതൃത്വത്തിലുള്ള ഭരണം യു.ഡി.എഫിന് നഷ്ടമായി. ജ​ന​താ​ദ​ള്‍ പി​ന്തു​ണ​യോ​ടെ യു.​ഡി.​എ​ഫ് ഭ​ര​ണം ന​ട​ത്തു​ന്ന കേരളത്തി​ലെ ഏ​ക ന​ഗ​ര​സ​ഭ​യാ​യിരുന്നു​ ക​ല്‍​പ​റ്റ. യു.​ഡി.​എ​ഫി​ന്​ 15ഉം ​എ​ല്‍.​ഡി.​എ​ഫി​ന്​ 12ഉം ​അം​ഗ​ങ്ങ​ളാ​യി​രു​ന്നു ക​ല്‍​പ​റ്റ ന​ഗ​ര​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ജ​ന​താദ​ളി​ന്‍റെ മു​ന്ന​ണി മാ​റ്റ​ത്തോ​ടെ​യാ​ണ്​ യു.​ഡി.​എ​ഫിനെതിരെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്​ എ​ല്‍.​ഡി.​എ​ഫ്​ നോ​ട്ടീ​സ്​ ന​ല്‍​കിയത്.

യു.​ഡി.​എ​ഫ്​ വി​ട്ട ജ​ന​താ​ദ​ളി​ന്‍റെ ര​ണ്ട്​ അം​ഗ​ങ്ങ​ള്‍ ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം ചേ​ര്‍​ന്ന​തോ​ടെ എ​ല്‍.​ഡി.​എ​ഫി​ന്​ 14 അം​ഗ​ങ്ങ​ളു​ടെ പി​ന്‍​ബ​ല​മാ​യി. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്​ നോ​ട്ടീ​സ്​ ന​ല്‍​കാ​ന്‍ 15 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ​കോണ്‍​ഗ്ര​സ്​ വി​മ​ത​നാ​യി ജയിച്ച രാ​ധാ​കൃ​ഷ്​​ണ​ന് വൈ​സ്​ ചെ​യ​ര്‍​മാ​ന്‍ സ്​​ഥാ​നം വാ​ഗ്​​ദാ​നം ചെ​യ്​​ത് ഇ​ട​തു​മു​ന്ന​ണി തങ്ങള്‍​ക്കൊ​പ്പം നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

 

prp

Related posts

Leave a Reply

*