പുതിയ ആഡംബര കാറിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കാന്‍ പൃഥിരാജ് ചെലവാക്കിയത്..!

തൃക്കാക്കര : പുതിയ ആഡംബര കാറിന് ഇഷ്ടനമ്പര്‍ നടന്‍ പൃഥിരാജ് സ്വന്തമാക്കിയത് ഏഴ് ലക്ഷം രൂപയ്ക്ക്. മൂന്ന് കോടി രൂപയോളം വിലയുള്ള ലംബോര്‍ഗിനി കാറിനായി കെ.എല്‍ 07 സി. എന്‍ 1 നമ്പര്‍ ആണ് പൃഥ്വി സ്വന്തമാക്കിയത്.

വാശിയേറിയ ലേലത്തിനാണ് എറണാകുളം ആര്‍.ടി.ഓഫിസ് വേദിയായത്. അഞ്ചുപേരാണ് ഈ നമ്പര്‍ നേടാന്‍ എത്തിയത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.പി.അജിത് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ലേലം.

പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥിരാജിന്‍റെ പ്രതിനിധി ആറ് ലക്ഷം വിളിച്ചു. തുടര്‍ന്ന് എതിരാളികള്‍ പിന്‍മാറിയതോടെ സൂപ്പര്‍ താരം ഇഷ്ട നമ്പര്‍ സ്വന്തമാക്കി.

അടിസ്ഥാന തുക സഹിതം സര്‍ക്കാരിന് ഒന്നാം നമ്പറില്‍ നിന്നും കിട്ടിയത് ഏഴ് ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥി നമ്പര്‍ ബുക്ക് ചെയ്തത്. നാലുപേര്‍ കൂടി ആവശ്യമുന്നയിച്ചതോടെ ലേലം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മറ്റു ഫാന്‍സി നമ്പരുകളും ലേലത്തില്‍ പോയി. ആകെ 30 ലക്ഷം രൂപ ഖജനാവിലെത്തി.

prp

Related posts

Leave a Reply

*