മുന്നിലും പിന്നിലും ഡ്യൂവല്‍ ക്യാമറ ,ഹോണര്‍ 9 ലൈറ്റ് 12 മണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍

5.65 ഇഞ്ചിന്‍റെ  HD AMOLED ഡിസ്പ്ലേയോടുകൂടിയ ഹോണര്‍ 9 ലൈറ്റ് ഇന്ന് 12 മണിമുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ എത്തുന്നു. 10999 രൂപയാണ് ഇതിന്‍റെ വില. 18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നല്‍കിയിരിക്കുന്നു .

ഇതിന്‍റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്‍റെ ഓ എസ് തന്നെയാണ്. ആന്‍ഡ്രോയിഡ് 8.0 ഒറിയോയിലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്‍റെ 659 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്.

ഇതിന്‍റെ ക്യാമറകളുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 13 2 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറയും കൂടാതെ 13മെഗാപിക്സലിന്‍റെ  മുന്‍ ക്യാമറയും ആണുള്ളത് .3,4 ജിബിയുടെ റാം കൂടാതെ 32,64 ജിബിയുടെ ഇന്‍റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്‍റെ ആന്തരിക സവിശേഷതകള്‍ .
3000mAh ന്‍റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇത് ലഭ്യമാകുന്നു .നാളെ മുതല്‍ ഇതിന്‍റെ സെയില്‍ ഫ്ലിപ്പ് കാര്‍ട്ടില്‍ ആരംഭിക്കുന്നു .

prp

Related posts

Leave a Reply

*