കല്‍പറ്റ: കല്‍പറ്റ നഗരസഭയില്‍ യു.ഡി.എഫിനെതിരെ സി.പി.എം നേതൃത്വത്തില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 13നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. ജനതാദളിന്റെ രണ്ട് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച ഒരംഗവും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ, ചെയര്പേഴ്സന് ഉമൈബ മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണം യു.ഡി.എഫിന് നഷ്ടമായി. ജനതാദള്‍ പിന്തുണയോടെ യു.ഡി.എഫ് ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയായിരുന്നു കല്‍പറ്റ. യു.ഡി.എഫിന് 15ഉം എല്‍.ഡി.എഫിന് 12ഉം അംഗങ്ങളായിരുന്നു കല്‍പറ്റ നഗരസഭയിലുണ്ടായിരുന്നത്. ജനതാദളിന്റെ മുന്നണി […]

