വയനാട്ടിലെ റസ്റ്റോറന്‍റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കാട്ടുപന്നി- VIDEO

കല്‍പ്പറ്റ: വയനാട്ടിലെ സ്വകാര്യ ലോഡ്ജിലും റസ്റ്റോറന്‍റിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കാട്ടുപന്നി. തെരുവുകളില്‍ കൂട്ടമായി കാണുന്ന പന്നിയല്ല ഹോട്ടലില്‍ കണ്ടെത്തിയതെന്നും മറിച്ച്‌ ഏറെ അപകടകാരിയായ കാട്ടുപന്നിയാണു വയനാട് കേണിച്ചിറയിലെ സ്വകാര്യ ലോഡ്ജിലും റസ്റ്റോറന്‍റിലും കടന്നുകൂടിയതെന്നുമാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ പത്തരമണിയോടെയാണ് സംഭവം.  ഹോട്ടലില്‍ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പന്നി ഒടുവില്‍ ജനങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനു സമീപത്തുകൂടി കടന്നു പുറത്തിറങ്ങി കാട്ടിലേക്കു പോയി. കാട്ടുപന്നിയുടെ തേറ്റ കൊണ്ടുള്ള കുത്തേറ്റാല്‍ മനുഷ്യജീവനു തന്നെ അപായം സംഭവിക്കാം.

വയനാട്ടില്‍ കുരങ്ങ് പനി പടരുന്നു; ആശങ്കയോടെ ബത്തേരി നിവാസികള്‍

വയനാട്: വയനാട്ടില്‍ കുരങ്ങ് പനി പടരുന്നു. പനി മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. കുരങ്ങ് പനി പടര്‍ത്തുന്ന വൈറസിനെതിരെ വയനാട്ടില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബത്തേരി വനത്തില്‍നിന്നും ലഭിച്ച കുരങ്ങിന്‍റെ ശരീരത്തില്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. ആദിവാസികളോട് വനത്തില്‍ പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും വനം വകുപ്പ് നല്‍കിയിട്ടുണ്ട്. വനാതിര്‍ത്തിയിലോ കൃഷിയിടങ്ങളിലോ കുരങ്ങിന്‍റെ ശവശരീരം കണ്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ആരോഗ്യ പട്ടിക വര്‍ഗ്ഗ വകുപ്പ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രതിരോധ […]