വയനാട്ടിലെ റസ്റ്റോറന്‍റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കാട്ടുപന്നി- VIDEO

കല്‍പ്പറ്റ: വയനാട്ടിലെ സ്വകാര്യ ലോഡ്ജിലും റസ്റ്റോറന്‍റിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കാട്ടുപന്നി. തെരുവുകളില്‍ കൂട്ടമായി കാണുന്ന പന്നിയല്ല ഹോട്ടലില്‍ കണ്ടെത്തിയതെന്നും മറിച്ച്‌ ഏറെ അപകടകാരിയായ കാട്ടുപന്നിയാണു വയനാട് കേണിച്ചിറയിലെ സ്വകാര്യ ലോഡ്ജിലും റസ്റ്റോറന്‍റിലും കടന്നുകൂടിയതെന്നുമാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച രാവിലെ പത്തരമണിയോടെയാണ് സംഭവം.  ഹോട്ടലില്‍ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പന്നി ഒടുവില്‍ ജനങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനു സമീപത്തുകൂടി കടന്നു പുറത്തിറങ്ങി കാട്ടിലേക്കു പോയി.

കാട്ടുപന്നിയുടെ തേറ്റ കൊണ്ടുള്ള കുത്തേറ്റാല്‍ മനുഷ്യജീവനു തന്നെ അപായം സംഭവിക്കാം.

Related posts

Leave a Reply

*