വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം

യനാട് പരിസരത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം. സ്ത്രീകള്‍ ഉള്‍പ്പെടെ ആയുധധാരികളായ മൂന്നംഗ സംഘമാണ് എത്തിയത്. വൈത്തിരി പൂക്കോട് വെറ്റിനറി കോളേജ് ഗേറ്റിന് സമീപം സ്‌ഫോടക വസ്തുവിന് സമാന പദാര്‍ത്ഥം കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. ഇവിടെ മാവോയിസ്റ്റ് അനുകൂല ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ക്യാമ്പസില്‍ മാവോയിസ്റ്റുകളെത്തിയത്. ഇവര്‍ വിദ്യാര്‍ത്ഥികളായി സംസാരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മുദ്രാവാക്യം വിളിച്ചതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

തൊഴിലാളികളും കര്‍ഷകരും ആദിവാസികളും ബുദ്ധി ജീവികളും മറ്റ് അധ്വാനിക്കുന്ന മുഴുവന്‍ ജനങ്ങളും ജനകീയ യുദ്ധത്തില്‍ അണിനിരക്കുക എന്ന പോസ്റ്ററും ക്യാമ്പസില്‍ പതിച്ചിട്ടുണ്ട് . ഒരിടവേളയ്ക്ക് ശേഷം വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായിരിക്കുകയാണ് .

prp

Related posts

Leave a Reply

*