സി.പി ജലീലിന്‍റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പോലീസിന്‍റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സി.പി ജലീലിന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ തലയ്ക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം. തലയ്ക്ക് പിറകിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസ്ഥലത്ത് നിന്നും ടര്‍പഞ്ചര്‍ എന്ന തോക്ക് കണ്ടെത്തിയിട്ടുണ്ടെന്നും ഒരേസമയം ഒരൊറ്റ ഉണ്ട മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ തോക്കുപയോഗിച്ച്‌ ആനയെ വരെ കൊല്ലാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ തോക്കില്‍ ഉപയോഗിക്കുന്ന […]

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകനടക്കം 3 മരണം

ദണ്ഡേവാഡ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ദൂരദര്‍ശന്‍ വാര്‍ത്താസംഘത്തിന്‍റെ കാമറാമാനും രണ്ട് പൊലീസുകാരുമാണ് മരിച്ചത്. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ദന്തേവാഡ ജില്ലയിലെ ആരന്‍പൂരില്‍ എത്തിയപ്പോഴായിരുന്നു മാദ്ധ്യമ സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തില്‍ രണ്ടു ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 12 നും 20 നുമായാണ് തിരഞ്ഞെടുപ്പ് നടക്കുക.

വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം

യനാട് പരിസരത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം. സ്ത്രീകള്‍ ഉള്‍പ്പെടെ ആയുധധാരികളായ മൂന്നംഗ സംഘമാണ് എത്തിയത്. വൈത്തിരി പൂക്കോട് വെറ്റിനറി കോളേജ് ഗേറ്റിന് സമീപം സ്‌ഫോടക വസ്തുവിന് സമാന പദാര്‍ത്ഥം കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. ഇവിടെ മാവോയിസ്റ്റ് അനുകൂല ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ക്യാമ്പസില്‍ മാവോയിസ്റ്റുകളെത്തിയത്. ഇവര്‍ വിദ്യാര്‍ത്ഥികളായി സംസാരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മുദ്രാവാക്യം വിളിച്ചതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തൊഴിലാളികളും കര്‍ഷകരും ആദിവാസികളും ബുദ്ധി ജീവികളും മറ്റ് അധ്വാനിക്കുന്ന മുഴുവന്‍ ജനങ്ങളും ജനകീയ യുദ്ധത്തില്‍ […]